മൂവാറ്റുപുഴ: മരം മുറിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരത്തില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുളവൂര്‍ കോട്ടക്കുടിയില് കെ.എം. അഫ്സലാണ് (55) ഇന്നലെ രാവിലെ ഒന്‍പതോടെ മുളവൂര്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ മരം മുറിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്.
പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി, മറ്റ് മരംവെട്ട് തൊഴിലാളികളുടെ സഹകരണത്തോടെ താഴെയിറക്കി പ്രഥമശുശ്രൂഷ നല്കി. അബോധാവസ്ഥയിലായിരുന്ന അഫ്സലിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കബറടക്കം നടത്തി. ഭാര്യ: ഉമ്മക്കുലുസു. മക്കള്‍: ഷഹനാസ്, ഷാഹിന, മാഹിന്‍. മരുമകന്: സുഹൈല്അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.ഐ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ കെ.എ ഷംസുദ്ദീന്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ ടി.ആര്. റെനീഷ്, എന്‍.കെ. അര്ജുന്, പി. ജിതിന്, കെ.കെ. രാജു, ഹോം ഗാര്‍ഡ് എസ്.കെ. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അഫ്സലിനെ മരത്തില്‍ നിന്ന് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചത്.