Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Workers Rights

ലേ​ബ​ർ കോ​ഡ് തി​ടു​ക്ക​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ല്ല; തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട സ​മി​തി രൂ​പീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട സ​മി​തി രൂ​പീ​ക​രി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ലേ​ബ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല. തൊ​ഴി​ൽ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ക​ൺ​വീ​ന​ർ​ഷി​പ്പി​ൽ രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​യി​ൽ വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളി​ൽ​നി​ന്നു​ള്ള ഏ​ഴ് പ്ര​തി​നി​ധി​ക​ളും തൊ​ഴി​ൽ, നി​യ​മ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

സ​മി​തി രൂ​പീ​ക​രി​ച്ച് 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യ പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്ന് ലേ​ബ​ർ കോ​ഡി​ന്‍റെ ആ​ഘാ​തം കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ലേ​ബ​ർ കോ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ധി നി​ർ​ണ​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും. ഈ ​പ​രി​ധി കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. 2021ൽ ​ത​യാ​റാ​ക്കി​യ ക​ര​ടി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കും. സ​മി​തി​യു​ടെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ​ക്കും കൈ​മാ​റു​ക​യും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യും. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ​യും യൂ​ണി​യ​നു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ന്തി​മ ലേ​ബ​ർ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ക.

Latest News

Corehub Up