Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorkshopAccident

Viral

കോ​ൽ​ഹാ​പൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ക​യ​റി​യി​റ​ങ്ങി ഡ്രൈ​വ​ർ മ​രി​ച്ചു; സം​ഭ​വം എം​എ​സ്ആ​ർ​ടി​സി വ​ർ​ക്ക്‌​ഷോ​പ്പി​ൽ

മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ (എം​എ​സ്ആ​ർ​ടി​സി) കോ​ൽ​ഹാ​പൂ​ർ സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള വ​ർ​ക്ക്‌​ഷോ​പ്പി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു.

എം​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യ പാ​ണ്ഡു​രം​ഗ് അ​ണ്ണാ​പ്പ ച​വാ​നാ​ണ് ബ​സ് ക​യ​റി മ​രി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി വ​ർ​ക്ക്‌​ഷോ​പ്പി​ലെ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ഷാ​ഹു​പു​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ർ​ക്ക്‌​ഷോ​പ്പി​ലെ റാം​പി​ന് സ​മീ​പ​ത്തെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പാ​ണ്ഡു​രം​ഗി​ന്‍റെ മേ​ലേ​ക്ക്, അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി സി​ക്ക​ന്ദ​ർ മാ​നെ​ർ എ​ന്ന ജീ​വ​ന​ക്കാ​ര​ൻ മു​ന്നോ​ട്ടെ​ടു​ത്ത ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ണ്ഡു​രം​ഗ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. വ​ർ​ക്ക്‌​ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ജീ​വ​ന​ക്കാ​ർ ബ​ഹ​ളം വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ഷാ​ഹു​പു​രി പോ​ലീ​സ് പ്രാ​ഥ​മി​ക മ​ഹ​സ​ർ ത​യ്യാ​റാ​ക്കു​ക​യും ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. വ​ർ​ക്ക്‌​ഷോ​പ്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പോ സി​ഗ്ന​ലോ ന​ൽ​കാ​തെ വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഈ ​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

പാ​ണ്ഡു​രം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ പ്ര​ക്ഷു​ബ്ധ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​ശ്രി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up