Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup Goals Record

ഹാ​ട്രി​ക്ക് അ​ടി​ച്ച് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി മെ​സി

കാ​ൻ​സാ​സ് സി​റ്റി: ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സി വീ​ണ്ടും ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ന്നു. 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ത​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നേ​ടി​യ മി​ന്നു​ന്ന ഹാ​ട്രി​ക്കി​ലൂ​ടെ ജ​ർ​മ​നി​യു​ടെ ഇ​തി​ഹാ​സ സ്ട്രൈ​ക്ക​ർ മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി മെ​സി.

പു​ല​ർ​ച്ചെ ഫ്രാ​ൻ​സും സെ​ന​ഗ​ലും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി ഫ്രാ​ൻ​സി​ന്‍റെ തീ​പ്പൊ​രി​താ​രം എം​ബാ​പ്പെ മെ​സി​യെ മ​റി​ക​ട​ന്നി​രു​ന്നെ​ങ്കി​ലും ആ ​നേ​ട്ട​ത്തി​നു ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ ആ​യു​സ് മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. തൊ​ട്ടു​പി​ന്നാ​ലെ അ​ൾ​ജീ​രി​യ​ക്കെ​തി​രെ​യു​ള്ള അ​ർ​ജ​ന്‍റീ​ന​യു​ടെ പോ​രാ​ട്ട​ത്തി​ൽ ഹാ​ട്രി​ക് അ​ടി​ച്ചു കൂ​ട്ടി മെ​സി റി​ക്കാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ചു.

അ​ർ​ജ​ന്‍റീ​ന ജ​ഴ്സി​യി​ൽ ത​ന്‍റെ 200-ാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലാ​ണ് മെ​സി അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. അ​ൾ​ജീ​രി​യ​ക്കെ​തി​രെ ന​ട​ന്ന ഗ്രൂ​പ്പ് ജെ ​പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ന്‍റീ​ന 3-0ന് ​വി​ജ​യി​ച്ച​പ്പോ​ൾ മൂ​ന്നു ഗോ​ളു​ക​ളും നേ​ടി​യ​ത് നാ​യ​ക​ൻ മെ​സി​യാ​യി​രു​ന്നു .

17ാം മി​നി​റ്റി​ൽ മൈ​താ​ന​മ​ധ്യ​ത്തു​നി​ന്ന് റോ​ഡ്രി​ഗോ ഡി ​പോ​ൾ ന​ൽ​കി​യ പാ​സു​മാ​യി മു​ന്നേ​റി പെ​നാ​ൽ​റ്റി ബോ​ക്‌​സി​ന് പു​റ​ത്തു​നി​ന്ന് ഉ​ഗ്ര​ൻ ഷോ​ട്ടി​ലൂ​ടെ മെ​സി ആ​ദ്യ ഗോ​ൾ നേ​ടി. ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ 14ആം ​ഗോ​ളാ​യി​രു​ന്നു അ​ത്. ഇ​തോ​ടെ കി​ലി​യ​ൻ എം​ബാ​പ്പെ, ഗെ​ർ​ഡ് മു​ള്ള​ർ എ​ന്നി​വ​ർ​ക്കൊ​പ്പം മെ​സി​യെ​ത്തി.

60ാം മി​നി​റ്റി​ൽ അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​റു​ടെ ഷോ​ട്ട് അ​ൾ​ജീ​രി​യ​ൻ കീ​പ്പ​ർ ത​ടു​ത്ത​പ്പോ​ൾ റീ​ബൗ​ണ്ടി​ലൂ​ടെ മെ​സി ര​ണ്ടാം ഗോ​ളും നേ​ടി. ഇ​തോ​ടെ ബ്ര​സീ​ൽ താ​രം റൊ​ണാ​ൾ​ഡോ ന​സാ​രി​യോ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി.

76-ാം മി​നി​റ്റി​ൽ ബോ​ക്‌​സി​ന്‍റെ അ​രി​കി​ൽ​നി​ന്ന് തൊ​ടു​ത്ത ലോ ​ഫി​നി​ഷി​ലൂ​ടെ മെ​സി ലോ​ക​ക​പ്പി​ലെ ത​ന്റെ ആ​ദ്യ ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി. മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ 16 ലോ​ക​ക​പ്പ് ഗോ​ളു​ക​ൾ എ​ന്ന എ​ക്കാ​ല​ത്തെ​യും വ​ലി​യ റി​ക്കാ​ർ​ഡി​നോ​പ്പം ത​ന്‍റെ പേ​രും എ​ഴു​തി ചേ​ർ​ത്തു.

ലോ​ക​ക​പ്പി​ൽ ഇ​നി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കാ​നി​രി​ക്കെ ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡും മെ​സി ത​ക​ർ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ക്ലോ​സെ ത​ന്നെ ഇ​ക്കാ​ര്യം പ്ര​വ​ചി​ച്ചി​ട്ടു​മു​ണ്ട്.

Latest News

Corehub Up