Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldPeaceMission

America

കോ​ട്ട​യ​ത്ത് ജ​നു​വ​രി ഒ​മ്പ​തി​ന് വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം

കോ​ട്ട​യം: ലോ​ക​സ​മാ​ധാ​നം, മാ​ന​വി​ക​ത, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നി​വ മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ജ​നു​വ​രി ഒ​മ്പ​തി​ന് കോ​ട്ട​യം നാ​ഗ​മ്പ​ട​ത്തെ സീ​സ​ർ പാ​ല​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക നേ​താ​ക്ക​ളും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാം​സ്കാ​രി​കം, മാ​ധ്യ​മം, മ​നു​ഷ്യാ​വ​കാ​ശം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ‘ഒ​രു ഹൃ​ദ​യം, ഒ​രു ലോ​കം’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലോ​ക​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന യു​ദ്ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ദാ​രി​ദ്ര്യ​വും പ​രി​സ്ഥി​തി പ്ര​തി​സ​ന്ധി​ക​ളും ല​ഹ​രി​വ്യാ​പ​ന​വും സാ​മൂ​ഹി​ക വി​ഭ​ജ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

സ​മാ​ധാ​ന വി​ദ്യാ​ഭ്യാ​സം, സ്ത്രീ​ശാ​ക്തീ​ക​ര​ണം, യു​വ​ജ​ന പ​ങ്കാ​ളി​ത്തം, ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കു​ടും​ബ​മൂ​ല്യ​ങ്ങ​ൾ, ആ​ഗോ​ള സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സെ​ഷ​നു​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ക്കും.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വേ​ൾ​ഡ് പീ​സ് അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ വി​വി​ധ സാ​മൂ​ഹ്യ​സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ​യും ആ​ഗോ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും അ​വ​ത​ര​ണ​വും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.

വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ലോ​ക​സ​മാ​ധാ​ന​ത്തി​നും മ​നു​ഷ്യ​സ്നേ​ഹ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന പ്ര​ധാ​ന വേ​ദി​യാ​യി സ​മ്മേ​ള​നം മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up