Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wrestlers

ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി: അ​പ്പീ​ൽ ന​ൽ​കാ​ൻ വി​നേ​ഷ് ഫോ​ഗ​ട്ടും വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളും

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ മു​ൻ എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഡ​ൽ​ഹി കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ വി​നേ​ഷ് ഫോ​ഗ​ട്ടും മ​റ്റ് വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളും തീ​രു​മാ​നി​ച്ചു. എ​ത്ര​യും വേ​ഗം അ​പ്പീ​ൽ ന​ൽ​കാ​ൻ അ​ഭി​ഭാ​ഷ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ത​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും വി​നേ​ഷ് ഫോ​ഗ​ട്ട് എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ബ്രി​ജ് ഭൂ​ഷ​ണെ​യും സ​ഹാ​യി വി​നോ​ദ് തോ​മ​റി​നെ​യും കോ​ട​തി വെ​റു​തെ​വി​ട്ട​ത്. വി​ധി​യോ​ട് പ്ര​തി​ക​രി​ച്ച വി​നേ​ഷ് ഫോ​ഗ​ട്ട്, ഭ​ര​ണ​ക​ക്ഷി​യി​ലെ ശ​ക്ത​നാ​യ ഒ​രു നേ​താ​വി​നെ​തി​രെ തെ​രു​വി​ലി​റ​ങ്ങി പോ​രാ​ടാ​നും എ​ഫ്‌​ഐ​ആ​ർ ഫ​യ​ൽ ചെ​യ്യാ​നും വ​ലി​യ ധൈ​ര്യം ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു.

"ത​ന്‍റെ സ്വാ​ധീ​ന​വും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ച്ച് ബ്രി​ജ് ഭൂ​ഷ​ൺ പ​ല പെ​ൺ​കു​ട്ടി​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രാ​തി​യി​ൽ നി​ന്ന് പി​ന്മാ​റ്റി. എ​ങ്കി​ലും നി​ര​വ​ധി വ​നി​താ താ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ധൈ​ര്യ​പൂ​ർ​വ്വം പോ​രാ​ടി. എ​ന്നാ​ൽ, വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ ഉ​ന്ന​യി​ച്ച ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ളി​ൽ ബ്രി​ജ് ഭൂ​ഷ​ൺ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്താ​ത്ത​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​തി​യാ​യ ദുഃ​ഖ​മു​ണ്ട്," എ​ക്സി​ലെ പോ​സ്റ്റി​ൽ വി​നേ​ഷ് വ്യ​ക്ത​മാ​ക്കി.

തു​ട​ക്കം മു​ത​ൽ ത​ന്നെ സ​ർ​ക്കാ​രും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും പൂ​ർ​ണ്ണ​മാ​യും ബ്രി​ജ് ഭൂ​ഷ​ണെ സം​ര​ക്ഷി​ക്കാ​നാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും വി​നേ​ഷ് ഫോ​ഗ​ട്ട് ആ​രോ​പി​ച്ചു. 2016-നും 2019-​നും ഇ​ട​യി​ൽ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫീ​സി​ലും ബ്രി​ജ് ഭൂ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കി​ട​യി​ലും വെ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​നി​താ താ​ര​ങ്ങ​ളെ അ​ദ്ദേ​ഹം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി.

ബി​ജെ​പി നേ​താ​വാ​യ ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2023-ൽ ​സാ​ക്ഷി മാ​ലി​ക്, വി​നേ​ഷ് ഫോ​ഗ​ട്ട്, ബ​ജ്‌​റം​ഗ് പൂ​നി​യ, സം​ഗീ​ത ഫോ​ഗ​ട്ട് തു​ട​ങ്ങി​യ പ്ര​മു​ഖ ഗു​സ്തി താ​ര​ങ്ങ​ൾ മാ​സ​ങ്ങ​ളോ​ളം ന്യൂ​ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up