Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wrestling:

Kasaragod

അ​ഖി​ലേ​ന്ത്യ പ​ഞ്ച​ഗു​സ്തി: ഇ​ര​ട്ട​സ്വ​ര്‍​ണ​തി​ള​ക്ക​വു​മാ​യി ജോ​ഷ്യ

നീ​ലേ​ശ്വ​രം: മീ​റ​റ്റി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ സു​ഭാ​ര്‍​തി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു​വേ​ണ്ടി ഇ​ര​ട്ട​സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി എം.​ജോ​ഷ്യ.

90 കി​ലോ​ഗ്രാ​മി​ന് മു​ക​ളി​ലു​ള്ള വി​ഭാ​ഗ​ത്തി​ല്‍ ഇ​ട​തു കൈ​യി​ലും വ​ല​തു കൈ​കൊ​ണ്ടും പ​ഞ്ച് പി​ടി​ച്ചാ​ണ് ജോ​ഷ​്യ പൊ​ന്ന​ണി​ഞ്ഞ​ത്. കണ്ണൂ​ര്‍ വി​ള​യ​ങ്കോ​ട് വാ​ദി​ഹു​ദ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ബി​എ ഇം​ഗ്ലീ​ഷ് ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് ല​യ​ണ്‍​സ് ജി​മ്മി​ലെ എം.​വി.​പ ്ര​തീ​ഷാ​ണ് പ​രി​ശീ​ല​ക​ന്‍. നീ​ലേ​ശ്വ​രം മു​ണ്ടേ​മ്മാ​ടി​ലെ ബോ​ര്‍​വെ​ല്‍ ഏ​ജ​ന്‍റ് എം.​ പ്ര​കാ​ശ​ന്‍റെ​യും ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​യാ​യ എ.​ സീ​മ​യു​ടെ​യും മ​ക​ളാ​ണ്. സഹോദരി ജി​ഹ നീ​ലേ​ശ്വ​രം സെ​ന്‍റ് ആ​ന്‍​സ് സ്‌​കൂ​ള്‍ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

Latest News

Corehub Up