Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Writers Persist

Thiruvananthapuram

എ​ഴു​ത്തു​കാ​രെ വേ​ര്‍​തി​രി​ക്കു​ന്ന പ്ര​വ​ണത നി​ല​നി​ല്‍​ക്കു​ന്നു: സു​കു​മാ​ര​ന്‍ ചാ​ലി​ഗ​ദ്ദ

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​രെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ യും പേ​രി​ല്‍ വേ​ര്‍​തി​രി​ക്കു​ന്ന പ്ര​വ​ണ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നെ​ന്ന് ക​വി സു​കു​മാ​ര​ന്‍ ചാ​ലി​ഗ​ദ്ദ. താ​ന്‍ കീ​ഴാ​ള ക​വി​യ​ല്ലെ​ന്നും കേ​ര​ള​ത്തി​ന്‍റെ ക​വി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​രു​വ​രു​ള്‍ സ്റ്റ​ഡീ​സ​ര്‍​ക്കി​ളി​ന്‍റെ 36-ാമ​ത് സ്വാ​മി ആ​ന​ന്ദ​തീ​ര്‍​ഥ​ന്‍ പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചാ​ലി​ഗ​ദ്ദ. വ​ര്‍​ക്ക​ല മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ഗു​രു​വ​രു​ള്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം മു​ന്‍ മ​ന്ത്രി എം.​എം ഹ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗു​രു​വ​രു​ള്‍- മു​ത്താ​ന താ​ഹ പു​ര​സ്‌​കാ​രം കാ​ഥി​ക ല​ക്ഷ്മി ശി​വ​നും എം.​എം ഹ​സ​ന്‍ സ​മ്മാ​നി​ച്ചു. ഗു​രു​വ​രു​ള്‍ പ്ര​സി​ഡ​ന്‍റ് എ. ​ഷി​ബു അ​ധ്യ​ക്ഷ​ത പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ വ​ഹി​ച്ചു. ഡോ. ​പി. കെ ​സു​കു​മാ​ര​നെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. അ​ഡ്വ. കെ.​പി. സ​ജി​നാ​ഥ്, എ​സ്. താ​ണു​വ​ന്‍ ആ​ചാ​രി, വി. ​രാ​ധാ​കൃ​ഷ്ണ​ന്‍, അ​ന്‍​സാ​ര്‍ വ​ര്‍​ണ​ന, വി.​പി. രാ​ജീ​വ​ന്‍, ല​ക്ഷ്മി ശി​വ​ന്‍, ഫി​ര്‍​ദൗ​സ് കാ​യ​ല്‍​പ്പു​റം, വ​ട​ശേ​രി​ക്കോ​ണം പ്ര​സ​ന്ന​ന്‍, മു​ത്താ​ന സു​ധാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up