Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YAK-130

ഇ​റാ​ന്‍റെ യു​ദ്ധ​വി​മാ​ന​ത്തെ വെ​ടി​വ​ച്ചി​ട്ട് ഇ​സ്ര​യേ​ൽ ഫൈ​റ്റ​ർ ജെ​റ്റ്

ടെ​ഹ്‌​റ​ൻ: ഇ​റാ​നി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വൈ​എ​കെ-130 യു​ദ്ധ​വി​മാ​ന​ത്തെ എ​ഫ്-35 സ്റ്റെ​ൽ​ത്ത് ഫൈ​റ്റ​ർ ജെ​റ്റ് വെ​ടി​വ​ച്ചി​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ഇ​സ്രാ​യേ​ൽ സൈ​ന്യം. ടെ​ഹ്റ​നി​ലാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ന്‍റെ 16 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. ഏ​ക​ദേ​ശം 40 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ആ​കാ​ശ​ത്തു​വ​ച്ച് ശ​ത്രു​ചേ​രി​യി​ലെ വി​മാ​ന​വു​മാ​യി നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത്.

"ഞാ​ൻ വെ​ടി​വ​ച്ചു, ല​ക്ഷ്യം ക​ണ്ടു, ഞ​ങ്ങ​ൾ ആ​ക്ര​മ​ണം തു​ട​രും'. പൈ​ല​റ്റ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വൈ​എ​കെ-130 യു​ദ്ധ​വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് ര​ക്ഷ​പെ​ട്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, ടെ​ഹ്‌​റ​നി​ലെ സു​ര​ക്ഷാ ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ളും പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ ഇ​സ്ഫ​ഹാ​നി​ലെ മി​സൈ​ൽ കേ​ന്ദ്ര​വും ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

Latest News

Corehub Up