സീയൂൾ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഇന്നലെ ചൈന സന്ദർശിച്ചതായി ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയിൽ പുതുതായി തുറന്ന യാലു പാലത്തിലൂടെയാണ് അദ്ദേഹം ചൈനയിലെത്തിയത്.
അതിർത്തിനഗരമായ ഡാൻഡോംഗിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ്, കിമ്മുമായി കൂടിക്കാഴ്ച നടത്തി. കിം ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്കു പോകാതെ ഇന്നലെത്തന്നെ ഉത്തരകൊറിയയിലേക്കു മടങ്ങിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അടുത്ത മാസം ചൈനയിൽ നടക്കുന്ന ഏഷ്യ -പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ കിം പങ്കെടുക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ ചൈനാ സന്ദർശനം അതിനു മുന്നോടിയായിരിക്കാം. കിമ്മിന്റെ ഇതിനു മുന്‍പത്തെ ചൈനാ സന്ദർശനം കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു.
യാലു നദിക്കു കുറുകേ മൂന്നു കിലോമീറ്റർ നീളമുള്ള പാലം ഈ മാസമാണ് തുറന്നത്.