Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yandex

റഷ്യൻ ഡാറ്റാ സെന്‍ററിൽ ഡ്രോൺ ആക്രമണം

മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ യാ​​​ൻ​​​ഡെ​​​ക്സി​​​ന്‍റെ ഡാറ്റാ സെ​​​ന്‍റ​​​റി​​​ൽ യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. റ​​​ഷ്യ​​​യി​​​ലെ ഗൂ​​​ഗി​​​ൾ എ​​​ന്നാ​​​ണ് യാ​​​ൻ​​​ഡെ​​​ക്സ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

സാ​​​സ​​​വോ ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള ഡാ​റ്റാ സെ​​​ന്‍റ​​​റി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നെ​​​ന്നും യാ​​​ൻ​​​ഡെ​​​ക്സ് അ​​​റി​​​യി​​​ച്ചു. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സെ​​​ർ​​​വ​​​റു​​​ക​​​ൾ ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന​​​ങ്ങ​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​ന്പ​​​നി പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​ൻ ഡാറ്റാ സെ​​​ന്‍റ​​​റു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണമാ​​​ണി​​​ത്. റ​​​ഷ്യ​​​ൻ സേ​​​ന അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് യു​​​ക്രെ​​​യ്നി​​​ലെ ഡാറ്റാ സെ​​​ന്‍റ​​​റു​​​ക​​​ളെ​​​യും ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up