Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yashwant Shenoy

ആ ​ക​ത്ത് ഞ​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ല; യ​ശ്വ​ന്ത് ഷേ​ണാ​യി​യെ ത​ള്ളി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യു​ടെ ഉ​ള്ള​ട​ക്കം ചോ​ര്‍​ന്നെ​ന്ന ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് യ​ശ്വ​ന്ത് ഷേ​ണാ​യി​യു​ടെ ആ​രോ​പ​ണം ത​ള്ളി അ​സോ​സി​യേ​ഷ​ന്‍. കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട എ​ട്ടാം പ്ര​തി ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി ചോ​ര്‍​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് യ​ശ്വ​ന്ത് ഷേ​ണാ​യി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത​യ​ച്ച​ത്.

പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ത്ത് എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ജ​ഡ്ജി​മാ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​നാ​കാ​ത്ത വി​ശ്വാ​സ്യ​ത​യു​ണ്ടെ​ന്നും എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി അ​ട​ക്കം ആ​റു​പേ​രെ കു​റ്റ​ക്കാ​രാ​യി പ്ര​സ്താ​വി​ച്ച വി​ധി​യു​ടെ ഉ​ള്ള​ട​ക്കം വി​ധി പ്ര​ഖ്യാ​പി​ക്കും മു​മ്പ് ഊ​മ​ക്ക​ത്താ​യി ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു യ​ശ്വ​ന്തി​ന്‍റെ പ​രാ​തി.

ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് യ​ശ്വ​ന്ത് ഷേ​ണാ​യി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത് ന​ല്‍​കി​യ​ത്. ഊ​മ​ക്ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് അ​ട​ക്ക​മാ​യി​രു​ന്നു അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി.

Latest News

Corehub Up