Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yellove

Viral

മകൻ കൊടുത്ത 'എട്ടിന്‍റെ പണി'; ക്ലീൻ ബൗൾഡായി മാറ്റ് ഷോർട്ട്

ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് താ​രം മാ​റ്റ് ഷോ​ർ​ട്ടി​ന് സ്വ​ന്തം വീ​ട്ടി​ൽ വെ​ച്ച് നേ​രി​ട്ട ഒ​രു അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി​യും അ​തോ​ടൊ​പ്പം ചെ​റി​യൊ​രു വേ​ദ​ന​യും പ​ട​ർ​ത്തു​ന്ന​ത്.

ത​ന്‍റെ മ​ക​നൊ​പ്പം സ്വീ​ക​ര​ണ​മു​റി​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ക​യ്യി​ലി​രു​ന്ന ക​ളി​പ്പാ​ട്ട ഗോ​ൾ​ഫ് സ്റ്റി​ക്ക് കൊ​ണ്ട് കു​ട്ടി ആ​ഞ്ഞു വീ​ശി​യ​പ്പോ​ൾ അ​ത് മാ​റ്റ് ഷോ​ർ​ട്ടി​ന്‍റെ മ​ർ​മ്മ​സ്ഥാ​ന​ത്ത് കൃ​ത്യ​മാ​യി കൊ​ള്ളു​ക​യാ​യി​രു​ന്നു.

സോ​ഫ​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന താ​രം ഈ ​ആ​ഘാ​ത​ത്തി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വേ​ദ​ന കൊ​ണ്ട് മു​ന്നോ​ട്ട് ആ​ഞ്ഞു​പോ​യി. സ്റ്റി​ക്ക് ത​ന്‍റെ പ​ങ്കാ​ളി​യു​ടെ ദേ​ഹ​ത്ത് ത​ട്ടു​ന്ന​ത് ത​ട​യാ​ൻ ഷോ​ർ​ട്ടി​ന്‍റെ പ​ങ്കാ​ളി കൈ ​നീ​ട്ടി ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​വേ​ഗ​ത്തി​ലു​ള്ള ആ ​നീ​ക്കം ത​ട​യാ​ൻ അ​വ​ർ​ക്കാ​യി​ല്ല.

ഈ ​ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ് (സി​എ​സ്കെ) ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വീ​ഡി​യോ ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

സ്‌​ക്രീ​നി​ലൂ​ടെ പോ​ലും ആ ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മാ​റ്റ് ഷോ​ർ​ട്ടി​ന് എ​ത്ര​യും വേ​ഗം ആ​ശ്വാ​സം ല​ഭി​ക്ക​ട്ടെ എ​ന്നും സി​എ​സ്കെ ത​മാ​ശ​രൂ​പേ​ണ കു​റി​ച്ചു. വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ളു​ടെ പൂ​ര​മാ​യി​രു​ന്നു.

ഭാ​വി​യി​ൽ സ്വ​ത്ത് ഭാ​ഗം വെ​ക്കാ​തി​രി​ക്കാ​നാ​ണ് കു​ട്ടി ഇ​പ്പോ​ൾ ത​ന്നെ അ​ച്ഛ​നെ പ​ണി​ത​തെ​ന്ന് ചി​ല​ർ ത​മാ​ശ​യാ​യി പ​റ​ഞ്ഞ​പ്പോ​ൾ, സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് പ​രി​ക്ക് പ​റ്റി​യാ​ൽ ടീ​മി​നെ ബാ​ധി​ക്കു​മ​ല്ലോ എ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു മ​റ്റു ചി​ല ആ​രാ​ധ​ക​ർ​ക്ക്.

2026-ലെ ​ഐ​പി​എ​ൽ ലേ​ല​ത്തി​ൽ ഒ​ന്ന​ര കോ​ടി രൂ​പ​യ്ക്കാ​ണ് ഈ ​ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​ൾ​റൗ​ണ്ട​റെ സി​എ​സ്കെ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ​ത്തി​ച്ച​ത്.

നി​ല​വി​ൽ ബി​ഗ് ബാ​ഷ് ലീ​ഗി​ൽ മി​ക​ച്ച ഫോ​മി​ൽ തു​ട​രു​ന്ന താ​രം ചെ​ന്നൈ​യു​ടെ ഓ​പ്പ​ണിം​ഗ് നി​ര​യി​ലോ മ​ധ്യ​നി​ര​യി​ലോ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​നൊ​പ്പം ത​ന്നെ മി​ക​ച്ച സ്പി​ൻ ബൗ​ളിം​ഗും പു​റ​ത്തെ​ടു​ക്കാ​ൻ മി​ടു​ക്ക​നാ​യ മാ​റ്റ് ഷോ​ർ​ട്ട് ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ​യ്ക്ക് വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Latest News

Corehub Up