Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yemen.

യെമൻ തീരത്ത് കപ്പൽ തട്ടിക്കൊണ്ടുപോയി

ല​​​ണ്ട​​​ൻ: ​​​യെ​​​മ​​​ന്‍റെ തെ​​​ക്ക് ഏ​​​ദ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​യ​​​റ്റി​​​യ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ൽ ത​​​ട്ടി​​​യെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​​ര​​​ല്ല, സൊ​​​മാ​​​ലി​​​യ​​​യി​​​ലെ ക​​​ട​​​ൽ​​​ക്കൊ​​​ള്ള​​​ക്കാ​​​രാ​​​ണു സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

അ​​​സാ​​​ന എ​​​ന്നു പേ​​​രു​​​ള്ള ക​​​പ്പ​​​ൽ സൊ​​​മാ​​​ലി​​​യ​​​യി​​​ലെ ബൊ​​​സാ​​​സോ തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ക​​​ട​​​ൽ​​​ക്കൊ​​​ള്ള​​​ക്കാ​​​ർ ക​​​പ്പ​​​ലി​​​ൽ ക​​​യ​​​റി നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ത്തു.

ക​​​പ്പ​​​ലി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഏ​​​തു രാ​​​ജ്യ​​​ത്താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ടാ​​​ങ്ക​​​റി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് ഏ​​​ദ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ചെ​​​ങ്ക​​​ട​​​ലി​​​ലും സ​​​ജീ​​​വ​​​മാ​​​യ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നാ​​​വി​​​കദൗ​​​ത്യ വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ ഒ​​​രു യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

Latest News

Corehub Up