കല്യാശേരി: സഹോദരിയുടെ സംസ്കാര ചടങ്ങിനിടെ സഹോദരനും മരിച്ചു. കോലത്തുവയല്‍ മരച്ചാപ്പക്ക് സമീപം പുത്തന്‍പുരയില്‍ യശോദയാണ് (79) കഴിഞ്ഞദിവസം മരിച്ചത്.
ഇന്നലെ രാവിലെ 11 ന് യശോദയുടെ സംസ്കാര ചടങ്ങിനിടെ സഹോദരൻ കുമാരനും (80) പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തെത്തുടർന്ന് മരിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ഒന്നോടെ കുമാരന്റെ സംസ്കാരവും നടത്തി.
പരേതരായ കുഞ്ഞപ്പ-കല്യാണി ദന്പതികളുടെ മക്കളാണ്. മറ്റു സഹോദരങ്ങള്‍: ശാരദ, പരേതയായ നാരായണി. യശോദ അവിവാഹിതയാണ്. പരേതയായ ലീലയാണ് കുമാരന്റെ ഭാര്യ. മക്കള്‍: സുധ, സുജിത്ത്, സുധീഷ്. മരുമക്കള്‍: പവിത്രന്, വിനി (ഒഴക്രോം).