Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YogiAdithyanath

അഖിലേഷ് അയോധ്യയിലേക്ക്! ഇന്നലെ വരെ ബിജെപിയുടെ ആയുധം; ഇന്നു ബിജെപിക്കെതിരേ ആയുധം

ന്യൂഡൽഹി: അയോധ്യയിൽ സന്ദർശനം നടത്തുമെന്ന സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ പ്രഖ്യാപനം യുപിയിൽ ചർച്ചയാകുന്നു. യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ അയോധ്യ ക്ഷേത്രത്തിൽ നടന്ന അഴിമതി വീണ്ടും പൊതുസമൂഹത്തിൽ വൻ ചർച്ചയാക്കാൻ ഇതു വഴിതെളിക്കുമെന്ന ആശങ്കയിലാണ് ബിജെപി.

അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയുടെ ആഴം പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അടുത്ത ഡിസംബർ 12ന് സന്ദർശനം നടത്താനൊരുങ്ങുന്നതെന്നു അഖിലേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. അഖിലേഷിനൊപ്പം ഭാര്യ ഡിംപിൾ യാദവ് എംപിയും സന്ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.

ആയുധം അയോധ്യ
‌
2024 ജനുവരിയിൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം അഖിലേഷ് യാദവ് നടത്തുന്ന ആദ്യ അയോധ്യ സന്ദർശനമാണിത്. ഹനുമാൻ ഗർഹി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയേക്കും.

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ അയോധ്യയെ 'സനാതന തീർഥാടനത്തിന്‍റെ ആഗോള തലസ്ഥാന'മാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രഭരണത്തിൽ സുതാര്യത കൊണ്ടുവരുമെന്നും പ്രാദേശിക ജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുമെന്നുമാണ് എസ്പിയുടെ പ്രധാന വാഗ്ദാനം.

നാടോടി രാഷ്‌ട്രീയം

അതേസമയം, എക്കാലവും തങ്ങളുടെ ആയുധമായിരുന്ന അയോധ്യ തങ്ങൾക്കെതിരേയുള്ള ആയുധമാക്കി അഖലേഷ് മാറ്റുന്നതിനെ ചെറുക്കാൻ ബിജെപിയും കച്ചമുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. 1990കളിൽ കർസേവകർക്കു നേരെ വെടിവയ്പ് നടത്തിയതിൽ സമാജ്‌വാദി പാർട്ടി മാപ്പു പറയണമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി നേതാക്കളും ആവശ്യപ്പെടുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നാടോടി രാഷ്‌ട്രീയമാണ് എസ്പി നടത്തുന്നതെന്നും അവർ ആരോപിക്കുന്നു.

എന്നാൽ, തെരഞ്ഞെടുപ്പ് കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന രാഷ്‌ട്രീയ വ്യാപാരികളാണ് തനിക്കെതിരേ ആരോപണവുമായി രംഗത്തുള്ളതെന്നു അഖിലേഷ് തിരിച്ചടിക്കുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള അഴിമതികൾ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വീണ്ടും ഉന്നയിക്കുകയുംചെയ്തു.

 

Latest News

Corehub Up