Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young India Chapter

‘പൊഡ’; ലഹരിയുപയോഗം തടയാൻ പോലീസും സ്വകാര്യ മേഖലയും ചേർന്നു നടപ്പാക്കുന്ന പദ്ധതി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​ക്ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യാ​ൻ കേ​ര​ളാ പോ​ലീ​സ് അ​വ​ത​രി​പ്പി​ച്ച ‘പൊഡ’ (പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഡ്ര​ഗ്സ് അ​ബ്യു​സ​സ് ) പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

യം​ഗ് ഇ​ൻ​ഡ്യ ചാ​പ്ട​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 90 ശ​ത​മാ​ന​ത്തി​ലേ​റെ ക​മ്പ​നി​ക​ളും ജീ​വ​ന​ക്കാ​രും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് നി​ർ​ബ​ന്ധി​ത പ്ര​തി​ജ്ഞ എ​ഴു​തി വാ​ങ്ങും. ജോ​ലിസ​മ​യ​ത്ത് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​കാ​നു​ള്ള സ​മ്മ​ത​പ​ത്രം ഉ​ൾ​പ്പെ​ടെ എ​ഴു​തി വാ​ങ്ങി​ച്ചാ​ണ് ക​മ്പ​നി​ക​ളും പോ​ലീ​സും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

യു​വാ​ക്ക​ളി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യാ​നും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് ഡി​ജി​പി വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​വ​ർ​ഷം മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 30991 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സാ​മ്പ​ത്തി​ക സ്ഥി​ര​ത​യു​ള്ള യു​വാ​ക്ക​ളാ​ണ് ല​ഹ​രി കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നു ത​ട​യി​ടാ​നും പി​എ​സ്‌​സി വ​ഴി സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന യു​വാ​ക്ക​ൾ ല​ഹ​രി​ക്കേ​സു​ക​ളി​ൽ​പ്പെ​ടാ​തി​രി​ക്കാ​നും ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​യി മാ​റാ​തി​രി​ക്കാ​നു​മാ​ണ് ഈ ​പ​ദ്ധ​തികൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ​ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​ളി​ഞ്ഞാ​ൽ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​നാ​കാ​ൻ സ​മ്മ​ത​മാ​ണെ​ന്ന പ്ര​തി​ജ്ഞാ​പ​ത്ര​മാ​ണ് എ​ഴു​തി വാ​ങ്ങു​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷ്, യം​ഗ് ഇ​ന്ത്യ ചാ​പ്ട​ർ ഭാ​ര​വാ​ഹി മാ​ത്യു , തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ശ്യാം​സു​ന്ദ​ർ, ഡി​ഐ​ജി. അ​ജി​താ ബീ​ഗം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up