കണ്ണൂർ: റോഡരികിൽ നിർത്തിയിട്ട കാറിൽ വെൽഡിംഗ് തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ചാല-തന്നട ജംഗ്ഷനു സമീപം തന്നടയിലെ കുണ്ടത്തിൽ റെജിനിനെ (35) മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ ലോക്ക് ചെയ്ത നിലയിലായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ലോക്ക് തകർത്ത് റെജിനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
രാജൻ-കാഞ്ചന ദന്പതികളുടെ മകനാണ്. സഹോദരി: മഞ്ജു.