Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man Who Arrived

Ernakulam

അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വാ​വ് സ്വ​കാ​ര്യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ചനി​ല​യി​ൽ

കാ​ക്ക​നാ​ട്: സ്വ​കാ​ര്യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ യു​വ​തി​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ലു​വ ചൊ​വ്വ​ര സ്വ​ദേ​ശി ബ്രൈ​റ്റ് ബി​ജു​വാ​ണ് (22) മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​സു​ഹൃ​ത്ത് ചെ​മ്പു​മു​ക്ക് സ്വ​ദേ​ശി​നി​യെ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ൻ​ഫോ​പാ​ർ​ക്കി​നു സ​മീ​പം ഇ​ട​ച്ചി​റ​യി​ലു​ള്ള മി​സാ​ജ് അ​പ്പാ​ർ​ട്ട്മെ​ന്‍റ്ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മു​റി​യെ​ടു​ത്ത ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. രാ​ത്രി പ​തി​നൊ​ന്നോ​ടെ ബ്രൈ​റ്റ് പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ബ്രൈ​റ്റി​ന്‍റെ സ​ഹോ​ദ​ര​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും യു​വ​തി​യും ചേ​ർ​ന്ന് ബ്രൈ​റ്റി​നെ കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Latest News

Corehub Up