Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YoungGraduates

ബിരുദധാരികളായ യുവാക്കളിൽ 40 ശതമാനവും തൊഴിൽരഹിതർ: കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജി​ഡി​പി വ​ള​ർ​ച്ച​യെ​യും സാ​മ്പ​ത്തി​ക​വ്യ​വ​സ്ഥ​യെ​യും കു​റി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

സാ​മ്പ​ത്തി​ക മേ​ഖ​ല​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളോ​ട് നു​ണ പ​റ​യാ​നു​ള്ള ക​ഴി​വ​ല്ലാ​തെ മ​റ്റൊ​ന്നും മാ​റി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. അ​സ​ഹ​നീ​യ​മാ​യ വി​ല​ക്ക​യ​റ്റം, ക​ടു​ത്ത തൊ​ഴി​ല്ലാ​യ്മ, നി​യ​ന്ത്ര​ണാ​തീ​ത​മാ​യ സാ​മ്പ​ത്തി​ക അ​സ​മ​ത്വം എ​ന്നീ മൂ​ന്നു ഭാ​ര​ങ്ങ​ളാ​ൽ സാ​ധാ​ര​ണ​ക്കാ​ർ വ​ല​യു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തു തൊ​ഴി​ല്ലാ​യ്മ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്. ബി​രു​ദ​ധാ​രി​ക​ളാ​യ യു​വാ​ക്ക​ളി​ൽ 40 ശ​ത​മാ​ന​വും തൊ​ഴി​ൽ​ര​ഹി​ത​രാ​ണ്. 2026 ജൂ​ലൈ​യി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15നും 29​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​റ് ഇ​ന്ത്യ​ൻ യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് തൊ​ഴി​ലി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

പ്ര​തി​വ​ർ​ഷം ര​ണ്ടു കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ ചി​ല്ല​റ​വി​പ​ണി​യി​ലെ പ​ണ​പ്പെ​രു​പ്പം ക​ഴി​ഞ്ഞ 19 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ, എ​ൽ​പി​ജി, സി​എ​ൻ​ജി എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധ​ന​വ് ഇ​ട​ത്ത​ര​ക്കാ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​ക്കി.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക അ​സ​മ​ത്വം ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തേ​ക്കാ​ൾ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. രാ​ജ്യ​ത്തെ ആ​കെ​യു​ള്ള സ​മ്പ​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും ഏ​റ്റ​വും സ​മ്പ​ന്ന​രാ​യ ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​വ​ശ​മാ​ണ്. എ​ന്നാ​ൽ താ​ഴെ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം പേ​ർ​ക്ക് ആ​കെ സ​മ്പ​ത്തി​ന്‍റെ 15 ശ​ത​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് സ​മ്പ​ന്ന​രി​ലേ​ക്ക് ഏ​റ്റ​വും വ​ലി​യ​തോ​തി​ൽ സ​മ്പ​ത്ത് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്‌​ടി​ച്ച മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഏ​ക സാ​മ്പ​ത്തി​ക​ന​യം ക്രോ​ണി ക്യാ​പി​റ്റ​ലി​സം (ത​ങ്ങ​ൾ​ക്കു താ​ത്പ​ര്യ​മു​ള്ള വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്ക​ൽ) മാ​ത്ര​മാ​ണെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു.

Latest News

Corehub Up