Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YoungestMusician

Viral

ര​ണ്ട​ര വ​യ​സി​ൽ ത​ബ​ല​യി​ൽ വി​സ്മ​യം തീ​ർ​ത്ത് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി സ്വ​ര​ശ്രീ

ക​ർ​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലെ ഹൊ​ന്നാ​വ​ർ സ്വ​ദേ​ശി​നി​യാ​യ ര​ണ്ട​ര വ​യ​സു​കാ​രി സ്വ​ര​ശ്രീ ഹെ​ഗ്ഡെ ത​ബ​ല​യി​ൽ 12 വ്യ​ത്യ​സ്ത താ​ള​ങ്ങ​ൾ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​നേ​ടി​യ​ത് സം​ഗീ​ത ലോ​ക​ത്ത് വ​ലി​യ കൗ​തു​ക​മാ​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടു​വ​യ​സും പ​ത്തു​മാ​സ​വും മാ​ത്രം പ്രാ​യ​മു​ള്ള ഈ ​കൊ​ച്ചു​മി​ടു​ക്കി​യു​ടെ താ​ള​ബോ​ധ​വും ഏ​കാ​ഗ്ര​ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ഏ​റെ ശ്ര​ദ്ധ​യും ഏ​കാ​ഗ്ര​ത​യും ആ​വ​ശ്യ​മു​ള്ള താ​ള​ബോ​ധ​വും കൃ​ത്യ​ത​യു​മാ​ണ് ഈ ​കു​ട്ടി അ​വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ര ക​ന്ന​ഡ​യ്ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​യ ഈ ​നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും, ഇ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ഇ​ത്ത​രം ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന ച​ർ​ച്ച​ക​ളും ഇ​തി​നോ​ടൊ​പ്പം സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

Latest News

Corehub Up