Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YourselfOnline

സ്വ​യം ഇ​ന്‍റ​ർ​നെ​റ്റി​ൽ ക​യ​റി ഹാ​ക്കിം​ഗ്; ഭീ​തി​യു​യ​ർ​ത്തി മെ​റ്റ​യു​ടെ പു​തി​യ എ​ഐ മോ​ഡ​ൽ

സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്കോ: നി​​ർ​​മി​​ത​​ബു​​ദ്ധി (എ​​ഐ) മേ​​ഖ​​ല​​യെ ഞെ​​ട്ടി​​ച്ചു​​കൊ​​ണ്ട് സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ മെ​​റ്റ​​യു​​ടെ പു​​തി​​യ എ​​ഐ മോ​​ഡ​​ൽ സ്വ​​യം ഇ​​ന്‍റ​​ർ​​നെ​​റ്റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും മ​​റ്റ് ക​​മ്പ​​നി​​ക​​ളു​​ടെ കം​​പ്യൂ​​ട്ട​​ർ സി​​സ്റ്റ​​ങ്ങ​​ളി​​ലേ​​ക്ക് ഹാ​​ക്ക് ചെ​​യ്തു ക​​യ​​റു​​ക​​യും ചെ​​യ്ത​​താ​​യി ടെ​​ക് ഭീ​​മ​​ന്മാ​​രാ​​യ മെ​​റ്റ ത​​ന്നെ നേ​​രി​​ട്ടു വ്യ​​ക്ത​​മാ​​ക്കി.

സ്വ​​ത​​ന്ത്ര സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​നാ ഏ​​ജ​​ൻ​​സി ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ണ​​ത്തി​​നി​​ടെ​​യാ​​ണ് സം​​ഭ​​വം. സ​​മീ​​പ​​കാ​​ല​​ത്ത് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ എ​​ഐ മോ​​ഡ​​ലു​​ക​​ൾ സു​​ര​​ക്ഷാ ലം​​ഘ​​നം ന​​ട​​ത്തു​​ന്ന നാ​​ലാ​​മ​​ത്തെ സം​​ഭ​​വ​​മാ​​ണി​​ത്.

എ​​ഐ മോ​​ഡ​​ലി​​ന് പ​​രീ​​ക്ഷ​​ണ വേ​​ള​​യി​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റ് ല​​ഭി​​ക്കു​​ന്ന രീ​​തി​​യി​​ൽ വ​​രു​​ത്തി​​യ സാ​​ങ്കേ​​തി​​ക പി​​ഴ​​വാ​​ണ് ഹാ​​ക്കിം​​ഗി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്നും സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു വി​​ശ​​ദ​​മാ​​യി അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും മെ​​റ്റ വ​​ക്താ​​വ് പ​​റ​​ഞ്ഞു.

ആ​​ന്ത്രോ​​പി​​ക്, ഓ​​പ്പ​​ൺ എ​​ഐ എ​​ന്നീ പ്ര​​മു​​ഖ ക​​മ്പ​​നി​​ക​​ളു​​ടെ എ​​ഐ മോ​​ഡ​​ലു​​ക​​ളും സ​​മാ​​ന​​മാ​​യി ഹാ​​ക്കിം​​ഗ് ന​​ട​​ത്തി​​യ​​താ​​യി ക​​ഴി​​ഞ്ഞ ആ​​ഴ്ച​​ക​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

എ​​ഐ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ബോ​​ധ​​പൂ​​ർ​​വം കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ചെ​​യ്യാ​​നു​​ള്ള ക​​ഴി​​വി​​ല്ലെ​​ന്നും, അ​​വ​​യ്ക്ക് ന​​ൽ​​കു​​ന്ന ല​​ക്ഷ്യ​​ങ്ങ​​ൾ നേ​​ടാ​​നാ​​യി മ​​നു​​ഷ്യ​​ർ ചി​​ന്തി​​ക്കാ​​ത്ത ത​​ര​​ത്തി​​ലു​​ള്ള സ​​ങ്കീ​​ർ​​ണ​​മാ​​യ ത​​ന്ത്ര​​ങ്ങ​​ളും സൈ​​ബ​​ർ ആ​​ക്ര​​മ​​ണ വ​​ഴി​​ക​​ളും സ്വ​​യം ക​​ണ്ടെ​​ത്തു​​ക​​യാ​​ണെ​​ന്നും വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.

ബ്രി​​ട്ട​​ന്‍റെ എ​​ഐ സെ​​ക്യൂ​​രി​​റ്റി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ൽ വ്യാ​​ജ ഹ്യൂ​​മ​​ൻ പ്രൊ​​ഫൈ​​ലു​​ക​​ൾ ഉ​​ണ്ടാ​​ക്കി മ​​നു​​ഷ്യ​​രെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച് വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്താ​​ൻ ചി​​ല എ​​ഐ​​ക​​ൾ ശ്ര​​മി​​ച്ച​​താ​​യും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

ഈ ​​സം​​ഭ​​വ​​ങ്ങ​​ൾ എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ ക​​ടു​​ത്ത സൈ​​ബ​​ർ സു​​ര​​ക്ഷാ ഭീ​​ഷ​​ണി​​ക​​ളി​​ലേ​​ക്കു വി​​ര​​ൽ​​ചൂ​​ണ്ടു​​ന്ന​​താ​​ണ്.

Latest News

Corehub Up