കടുത്തുരുത്തി: കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കിയ കടുത്തുരുത്തി എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മോന്‍സ് ജോസഫിന് അഭിവാദ്യമര്‍പ്പിച്ചു യുഡിഎഫ് യുവജന സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡിലൂടെ ‘മോണിംഗ് വാക്ക് വിത്ത് യുഡിഎഫ് കാന്‍ഡിഡേറ്റ്’ എന്ന പേരില്‍ ഇലക്ഷന് കാമ്പയിന് സംഘടിപ്പിച്ചു.
കടുത്തുരുത്തി ഐടിസിക്കു സമീപത്ത് ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച യുവജന യാത്ര ബ്ലോക്ക് ജംഗ്ഷന് വഴി കടുത്തുരുത്തി മെയിന്‍ റോഡില്‍ പ്രവേശിച്ചു, ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ബൈപ്പാസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജിത്തു കരിമാടം അധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി, യുഡിഎഫ് കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സ്റ്റീഫന്‍ പാറാവേലി, ജില്ലാ പഞ്ചായത്ത് മെംബര്‍ ആന്മരിയ ജോര്‍ജ്, സുബിന് മാത്യു, ഷിജു പാറയിടുക്കില്‍, ജോസ്മോന് മാളിയേക്കല്‍, ജോണിച്ചന് പൂമരം എന്നിവര്‍ പ്രസംഗിച്ചു. യുഡിവൈഎഫ് നേതാക്കളായ സിജോ ജോസഫ്, സെബാസ്റ്റ്യന്‍ ജോയ്, ശരത്ത് ശശാങ്കന്, ജിന്സണ് ചെറുമല, ഫ്രാന്‍സിസ് മരങ്ങാട്ടുപിള്ളി, തോംസണ്‍ മുളക്കുളം, അരുണ്‍ മാത്യു, സോണിച്ചന്‍ കുറവിലങ്ങാട്, എം.ജെ. ജെയിംസ്, ആല്ബിന് തോമസ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.
ദുഃഖവെള്ളി ദിനത്തില്‍ വിവിധ ദേവാലയങ്ങളില്‍ നടന്ന പീഡാനുഭവ ശുശ്രൂഷകളില്‍ പങ്കെടുത്ത മോന്‍സ് ജോസഫ് ഇടവക ദേവാലയമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്ന നഗരി കാണിക്കല്‍ ശുശ്രൂഷകളിലും പങ്കെടുത്തു.
നിര്‍മല ജിമ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു
കടുത്തുരുത്തി: സ്ഥാനാര്‍ഥിയുടെ ജനസമ്പര്‍ക്ക പര്യടനം വെളിയന്നൂര്‍, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, കിടങ്ങൂര്‍ പഞ്ചായത്തുകളില്‍ നടന്നു. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളും കടകളും മാര്‍ക്കറ്റും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ഥിച്ചു. പരിചിതരായ ഭവനങ്ങളും നിര്‍മല ജിമ്മി സന്ദര്‍ശിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥി ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
ദുഃഖവെള്ളിദിനത്തില്‍ വിവിധ ദേവാലയങ്ങളിലെത്തിയ നിര്‍മല ജിമ്മി പീഡാനുഭവ ശുശ്രൂഷകളില്‍ പങ്കെടുത്തു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപ്പള്ളിയില് നടന്ന നഗരി കാണിക്കല്‍ ശുശ്രൂഷകളിലും സ്ഥാനാര്‍ഥി പങ്കെടുത്തു.
ഹേമലത പ്രേംസാഗര്‍, സിന്ധുമോള്‍ ജേക്കബ്, സ്വപ്ന സുരേഷ്, സന്ധ്യാ സജികുമാര്‍, നയന ബിജു, ഷിബി മത്തായി, റോസ്മി, വിനോദ്, എല്‍ഡിഎഫ് നേതാക്കളായ സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, സി.ജെ. ജോസഫ്, പി.വി. സുനില്‍, കെ. ജയകൃഷ്ണന്, പി.ജി. ത്രിഗുണസെന് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
കടുത്തുരുത്തി, വെളിയന്നൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി സുരേഷ് ഇട്ടിക്കുന്നേല്
കടുത്തുരുത്തി: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേല് കടുത്തുരുത്തി, വെളിയന്നൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
ബിജെപി സംസ്ഥാന സമിതിയംഗം കെ.ഗുപ്തന്, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി.എം. ബാബു, ടി.എ. ഹരികൃഷ്ണന്, സുദീപ് നാരായണന്, സിജോ സെബാസ്റ്റ്യന്‍, ആനന്ദ് പി. നായര്‍, കെ.എന്‍. ജഗജിത്ത്, ബിജി സുനില്‍, ജോയി വര്‍ഗീസ്, സന്തോഷ് കുഴിവേലില്‍, കെ.എം. ശശി, രഞ്ജിത് രാധാകൃഷ്ണന്, എന്‍.ജയചന്ദ്രന്, കെ.എസ്. ശ്രീനിവാസന്, അരുണ്‍ വെളിയന്നൂര്‍, എസ്. രഞ്ജിത്ത്, ഗിരീഷ് പുതുവേലി, പി.ഡി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.