തിരുവനന്തപുരം: 41-ാമതു ദേശീയ യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 14 അംഗ ടീമുകളെ പ്രഖ്യാപിച്ചു. 27 മുതല്‍ നവംബര്‍ മൂന്നുവരെ പൂനയിലാണ് ചാമ്പ്യന്‍ഷിപ്പ്.
ആലപ്പുഴ സ്വദേശി സുഭദ്ര ജയകുമാര്‍ പെണ്‍കുട്ടികളുടെ ടീമിനെയും, തിരുവനന്തപുരത്തുനിന്നുള്ള നിരഞ്ജന് സുജ രഞ്ജിത്ത് ആണ്‍കുട്ടികളുടെ ടീമിനെയും നയിക്കും.
പെണ്‍കുട്ടികളുടെ ടീം: സുഭദ്ര ജയകുമാര്‍, കെ. അക്ഷര, കെ. ശിവേന്ദു, തീര്‍ഥ പ്രവീണ്‍, അന്ന മറിയം രതീഷ്, അനീഷ ഷിബു, സായ ജഹാംഗീര്‍, സാധ്യ ഖാന്, ബ്രിസ ബിനു, ജുഹാന റോയ്, അമേയ അന്ന ജോണ്സണ്, വി. മാളവിക.
ആണ്‍കുട്ടികളുടെ ടീം: നിരഞ്ജന് രഞ്ജിത്ത്, എന്‍.ആര്. അഭിനവ്, അഭിനന്ദ് രാജേഷ്, അലന് ആന്റണി, പി.വി. നിവേദ്, ജോയല്‍ ജോസ്, ആല്ഡ്രിന് ആന്റോ അലക്സ്, അഭിനവ് സുരേഷ്, സ്വരൂപ് ഗിരീഷ്, ഫ്ലെവിന് വിന്റക്സ്, ഗോവിന്ദ് മേനോന്, ആര്‍നോള്‍ഡ് ജിമ്മി തോമസ്.