ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ഒന്നാംതീയതി നടന്ന ഇന്ത്യ മുന്നണി റാലിയില്‍ പങ്കെടുക്കാത്ത വിവിധ സംസ്ഥാനങ്ങളിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കു സസ്പെന്ഷന്. ഇതുവരെ എണ്‍പതോളം ഭാരവാഹികള്‍ക്കെതിരേ നടപടി സ്വീകരിച്ചു.
അഞ്ഞൂറോളം നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.മധ്യപ്രദേശിലെ അറുപതോളം നേതാക്കൾക്കെതിരേ ഇതിനകം നടപടിയെടുത്തു.
കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചലിലെ 13 ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു. ഹരിയാനയിലെ പത്ത് നേതാക്കൾക്കെതിരേയും നടപടിയുണ്ട്.
റാലിയില്‍ പങ്കെടുക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന ഭാരവാഹികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പങ്കെടുക്കുന്നവരുടെ കണക്കെടുപ്പിനായി രാംലീല മൈതാനത്ത് ഡിജിറ്റല്‍ അറ്റന്‍ഡന്‍സ് സംവിധാനം ഉണ്ടായിരുന്നു. 15,000ത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അവകാശപ്പെടുന്നത്. ഡിജിറ്റല്‍ ഹാജര്‍ രേഖപ്പെടുത്തിയതാകട്ടെ 2,831 നേതാക്കള്‍ മാത്രവും.