പത്തനംതിട്ട: കുട്ടികളിലെ കഴിവ്, സർഗാത്മകത ശാസ്ത്ര അഭിരുചി ഇവ വളർത്തുന്നതിനായി പ്രമാടം നേതാജി ഹൈസ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കില്ലാരിയ 2026 സംഘടിപ്പിച്ചു.
ശാസ്ത്ര അധ്യാപിക യമുന എസ്. നായരുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് എ. ലത പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി. അമ്പിളി , അനിതാകുമാരി, കെ.കെ. ദീപ, രമ്യശ്രീ , സുവർണിനി, വി. ദീപ എന്നിവർ പ്രസംഗിച്ചു.
സെമിനാറിന് ഉല്ലാസും സ്കിറ്റ് അവതരണത്തിന് ഇന്ദു മിത്രയും സംഘവും നേതൃത്വം നൽകി.ലഘു പരീക്ഷണങ്ങൾ, പ്രോജക്ടുകൾ വിവിധങ്ങളായ ചാർട്ടുകൾ, ഗയിമിംഗ് ഫോൺ, വർക്കിംഗ് മോഡലുകൾ തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരുന്നു.