അഹമ്മദാബാദ്: യൂത്ത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് എന്ന റിക്കാര്‍ഡ് തന്മയ് ബലോഡ കുറിച്ച മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം പത്തു വിക്കറ്റിന് ഓസ്ട്രേലിയ അണ്ടര്‍ 19നെ തോല്‍പ്പിച്ചു.
രണ്ട് ഇന്നിംഗ്സിലുമായി 73 റണ്‍സ് വഴങ്ങി 14 വിക്കറ്റ് തന്മയ് സ്വന്തമാക്കി. ഇന്ത്യ പത്തു വിക്കറ്റിനു ജയിച്ച മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചും തന്മയ് ആണ്. സ്കോര്‍: ഓസ്ട്രേലിയ 174, 151. ഇന്ത്യ 315, 11/0.
ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയുടെ റിക്കാര്‍ഡാണ് തന്മയ് തകര്‍ത്തത് (12/92).