ഇംഫാൽ: മണിപ്പുർ ദേശീയപാത നീണ്ട മൂന്നു വർഷത്തിനുശേഷം ഗതാഗതത്തിനായി തുറക്കുന്നു. സംസ്ഥാനത്തുടനീളം ദേശീയപാതയിലൂടെ ഗതാഗതം പുനരാരംഭിക്കുമെന്നു മണിപ്പുർ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് പ്രഖ്യാപിച്ചു.
ഇംഫാലിനും ദിമാപുരിനുമിടയിലുള്ള ബസ് സർവീസും വീണ്ടും തുടങ്ങുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കാംഗ്പോക്പി ജില്ലയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എംഎൽഎമാരും പങ്കെടുത്ത ഔദ്യോഗിക പരിപാടിയിലായിരുന്നു പ്രഖ്യാപനം.
കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2023 മെയ് മൂന്ന് മുതൽ സംസ്ഥാനത്ത് ഹൈവേകൾ പൂർണമായും അടഞ്ഞുകിടക്കുകയായിരുന്നു.