Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YuzvendraChahal

Viral

"ക്യൂട്ട്" എന്ന് മെസേജ് അയച്ചു; യുസ്‌വേന്ദ്ര ചഹലിന്‍റെ സ്വകാര്യ ചാറ്റുകൾ ക്യാമറയ്ക്ക് മുന്നിൽ തുറന്നുകാട്ടി നടി

യുസ്‌വേന്ദ്ര ചഹലിന്‍റെ സ്വകാര്യ ജീവിതം വീണ്ടും വിവാദങ്ങളുടെ നിഴലിലായിരിക്കുകയാണ്. ഡാൻസറും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെയാണ് ഇപ്പോൾ പുതിയൊരു വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.

'ഉള്ളു', 'ഗന്ദി ബാത്ത്' തുടങ്ങിയ വെബ് സീരീസുകളിലൂടെ പ്രശസ്തയായ നടി താനിയ ചാറ്റർജിയാണ് ചഹലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ ഇൻസ്റ്റാഗ്രാം ചിത്രത്തിന് ചഹൽ വ്യക്തിപരമായ സന്ദേശം അയച്ചുവെന്നാണ് താനിയയുടെ അവകാശവാദം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം ഈ രഹസ്യം പുറത്തുവിട്ടത്.

ചഹൽ തന്‍റെ ഫോട്ടോയ്ക്ക് 'ക്യൂട്ട്' എന്ന് മറുപടി നൽകിയതായി താനിയ പറഞ്ഞു. ഇത് വെറുമൊരു വാക്കല്ലേ എന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ തന്‍റെ മൊബൈൽ ഫോൺ തുറന്ന് ചഹലുമായുള്ള ചാറ്റ് നടി നേരിട്ട് കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഗതി വിവാദമായത്.

തനിക്ക് ഒരുപാട് ആളുകൾ ഇത്തരം സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ഇതൊരു സാധാരണ കാര്യമാണെന്നുമാണ് താനിയ പ്രതികരിച്ചത്. എന്നാൽ താൻ ആ സന്ദേശം കാണാൻ ഒരുപാട് വൈകിപ്പോയെന്നും അതുകൊണ്ട് ഉടൻ മറുപടി നൽകാൻ സാധിച്ചില്ലെന്നും അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

ഈ വീഡിയോ നിമിഷങ്ങൾക്കകം ഇന്‍റർനെറ്റിൽ വൈറലായി മാറി. ഇതോടെ ചഹലിനെതിരെ കടുത്ത വിമർശനവുമായി ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. ഒരു ദേശീയ താരം ഇത്തരത്തിൽ പെരുമാറുന്നത് ലജ്ജാകരമാണെന്നും ചഹലിന്‍റെ പ്രവർത്തി തികച്ചും തരംതാണതാണെന്നും പലരും അഭിപ്രായപ്പെട്ടു.

നിലവിൽ പഞ്ചാബ് കിംഗ്‌സിന്‍റെ താരമായ ചഹൽ ഈ ആരോപണങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരത്തിന്‍റെ മൗനം ആരാധകർക്കിടയിൽ കൂടുതൽ സംശയങ്ങൾക്കും ചർച്ചകൾക്കും കാരണമാകുന്നുണ്ട്.

ധനശ്രീയുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന ഈ പുതിയ വെളിപ്പെടുത്തൽ ചഹലിന്‍റെ കരിയറിനെയും വ്യക്തിപ്രഭാവത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. സത്യാവസ്ഥ എന്താണെന്നറിയാൻ ചഹലിന്‍റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

Latest News

Corehub Up