കൊച്ചി: യുട്യൂബുമായി കൈകോര്‍ത്ത് എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു യുട്യൂബ് പ്രീമിയം ലഭ്യമാക്കുന്നു.
200 രൂപയുടെ ഒടിടി ടോപ്പ്അപ്പിലൂടെ എയര്‍ടെല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി യുട്യൂബ് പ്രീമിയവും ലഭ്യമാകും.
പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാര്‍, സീ 5 പ്രീമിയം, സോണി ലിവ് എന്നിവകൂടാതെ 18ലധികം മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളും 30 ജിബി അധിക ഡാറ്റയും 200 രൂപയുടെ ഒടിടി ടോപ്അപ്പിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.