Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zero Malabar

Europe

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് ഒഎ​ൽ​പിഎ​ച്ച് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ തി​രു​നാ​ൾ​ ഭക്തിസാന്ദ്രമായി

പ്രാ​ർ​ത്ഥ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും​കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യി​രു​ന്നു ഭാ​ര​ത​ത്തി​ന്റെ അ​പ്പ​സ്തോ​ല​നാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും, ഭാ​ര​ത​ത്തി​ന്റെ പ്ര​ഥ​മ വി​ശു​ദ്ധ​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷം. ഈ ​പു​ണ്യാ​ഘോ​ഷ​ത്തി​ൽ സ്റ്റോ​ക്ക്ഓ​ൺ​ട്രെ​ന്റി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സീ​റോ​മ​ല​ബാ​ർ ന​സ്രാ​ണി കു​ടും​ബ​ങ്ങ​ൾ വി​ശ്വാ​സ​ത്തി​ന്റെ​യും സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ന്റെ​യും ആ​ത്മീ​യ ഐ​ക്യ​ത്തി​ന്റെ​യും ബ​ന്ധ​ത്തി​ൽ ഒ​രു​മി​ച്ചു​കൂ​ടി, തി​രു​നാ​ളി​ന് കൂ​ടു​ത​ൽ പ്രൗ​ഢി​യും ഭ​ക്തി​സാ​ന്ദ്ര​ത​യും പ​ക​ർ​ന്നു.​

ജൂ​ൺ 28ന് ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റ​വ. ഫാ. ​ജോ​സ​ഫ് മൂ​ലേ​ച്ചേ​രി​യും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ലും ചേ​ർ​ന്ന് കൊ​ടി​യേ​റ്റ ക​ർ​മ്മം നി​ർ​വ​ഹി​ച്ച​തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.​ തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ അഞ്ചിന്‍റെ ​പ്ര​ഭാ​തം വി​ശ്വാ​സി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​ത്മീ​യ ആ​ന​ന്ദ​ത്തി​ന്‍റെ പു​തു​വെ​ളി​ച്ചം വി​രി​യി​ച്ച നി​മി​ഷ​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദി​ച്ച​ത്. രാ​വി​ലെ 9.30ന് ​നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യോ​ടെ​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്ക​മാ​യി.

ദൈ​വ​മാ​താ​വി​നോ​ടു​ള്ള വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സ്നേ​ഹ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെയും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ക​ട​ന​മാ​യി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ്രാ​ർ​ഥ​നാ​പൂ​ർ​വം പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ട​പ്പോ​ൾ, ഒ​രേ മ​ന​​സോ​ടെ​യും ഒ​രേ സ്വ​ര​ത്തോ​ടെ​യും ദൈ​വ​ത്തെ മ​ഹ​ത്വ​പ്പെ​ടു​ത്തി​യ വി​ശ്വാ​സി​സ​മൂ​ഹം, ദേ​വാ​ല​യാ​ങ്ക​ണം മു​ഴു​വ​ൻ ദൈ​വ​സാ​ന്നി​ധ്യ​ത്തി​ന്‍റെ അ​നു​ഭ​വ​ത്താ​ൽ നി​റ​ഞ്ഞു.​

​രാവി​ലെ 10 മ​ണി​ക്ക് ഗാ​യ​ക​നും വാ​ഗ്മി​യും ധ്യാ​ന​ഗു​രു​വു​മാ​യ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ലി​ന്റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും റ​വ. ഫാ. ​ജോ​ർ​ജ്ജ് എ​ട്ടു​പ​റ​യി​ലി​ന്റെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും അ​ർ​പ്പി​ക്ക​പ്പെ​ട്ടു.

സ്നേ​ഹി​ക്കു​ന്ന​വ​നി​ലാ​ണ് ദൈ​വം വ​സി​ക്കു​ന്ന​ത് എ​ന്ന സു​വി​ശേ​ഷ​സ​ത്യം, തി​രു​ക്കു​ർ​ബാ​ന​യി​ൽ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ, ക്രി​സ്തീ​യ ജീ​വി​ത​ത്തി​ന്റെ ഹൃ​ദ​യ​മാ​യ സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും വി​ശ്വാ​സ​ത്തെ പ്ര​വൃ​ത്തി​യി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചും ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ഉ​ദ്ബോ​ധി​പ്പി​ച്ചു. ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ൻ സ​ഹോ​ദ​ര​നെ​യും സ്നേ​ഹി​ക്ക​ണം, ക്ഷ​മ​യും ക​രു​ണ​യും പ​ങ്കു​വെ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ക്രി​സ്തു​വി​ന്‍റെ യ​ഥാ​ർ​ഥ ശി​ഷ്യ​ത്വം വെ​ളി​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.​

തു​ട​ർ​ന്ന് വി​ശ്വാ​സം ജീ​വി​ത​ത്തി​ലൂ​ടെ പ​ര​സ്യ​മാ​യി ഏ​റ്റു​പ​റ​യു​ക​യും ക്രി​സ്തു​വി​ന്റെ സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​കു​ക​യും ചെ​യ്യു​ന്ന ദൈ​വ​ജ​ന​ത്തി​ന്റെ ആ​ത്മീ​യ​യാ​ത്ര​യാ​യി ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു. വി​ശ്വാ​സ​ത്തി​ലും സ്നേ​ഹ​ത്തി​ലും വ​ള​രു​വാ​ൻ ദൈ​വം ത​ന്‍റെ ജ​ന​ത്തെ നി​ര​ന്ത​രം വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന ആ​ത്മീ​യ സ​ന്ദേ​ശം ഹൃ​ദ​യ​ങ്ങ​ളി​ൽ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട്, ചെ​ണ്ട​മേ​ള​ത്തി​ന്റെ​യും ബാ​ൻ​ഡ് മേ​ള​ത്തി​ന്റെ​യും മം​ഗ​ള​നാ​ദം അ​ന്ത​രീ​ക്ഷ​ത്തെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി​യ​പ്പോ​ൾ, പ്രാ​ർ​ഥ​ന​യു​ടെ​യും സ്തു​തി​ഗീ​ത​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ദൈ​വ​ജ​ന​ത്തി​ന്റെ വി​ശ്വാ​സ​സാ​ക്ഷ്യം ഗ്രാ​മ​വീ​ഥി​ക​ളി​ലൂ​ടെ ഒ​ഴു​കി.​

ഒരോ ചു​വ​ടും മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി​യു​ള്ള സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി​രു​ന്നു, ഓ​രോ പ്രാ​ർ​ഥ​ന​യും ദൈ​വ​ക​രു​ണ​യി​ലു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​ത്യാ​ശ​യു​ടെ ഏ​റ്റു​പ​റ​ച്ചി​ലാ​യി​രു​ന്നു.​

സെ​ന്‍റ് തോ​മ​സ് കു​രി​ശേ​ന്തി​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം മു​ന്നേ​റി​യ​ത്. അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച് കൊ​ടി​ക​ളേ​ന്തി​യ കൊ​യ​ർ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന​പ്പോ​ൾ, ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ​ശോ​ഭ​യും ആ​ത്മീ​യ​ചൈ​ത​ന്യ​വും പ​ക​ർ​ന്നു. തു​ട​ർ​ന്ന് മ​ര​ക്കു​രി​ശും പൊ​ൻ​കു​രി​ശും വെ​ള്ളി​ക്കു​രി​ശും ഭ​ക്തി​പൂ​ർ​വം വ​ഹി​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളും, നി​ത്യ​സ​ഹാ​യ മാ​താ​വി​ന്റെ തി​രു​സ്വ​രൂ​പം ചു​മ​ന്ന യു​വ​ജ​ന​ങ്ങ​ളും, വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വ്, വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ, വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് എ​ന്നി​വ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു പ്രാ​യ​ഭേ​ദ​മ​ന്യേ വി​ശ്വാ​സി​ക​ൾ ഒ​രേ മ​ന​സ്‌​സോ​ടെ​യും ഒ​രേ പ്രാ​ർ​ത്ഥ​ന​യോ​ടെ​യും പ്ര​ദ​ക്ഷി​ണ​ത്തെ കൂ​ടു​ത​ൽ പ്രൗ​ഢ​മാ​ക്കി.

മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​ത്തി​ന്റെ പി​ൻ​ഗാ​മി​ക​ളാ​ണെ​ന്ന ആ​ത്മ​ബോ​ധ​വും സ​ഭൈ​ക്യ​ത്തി​ന്റെ സാ​ക്ഷ്യ​വും ആ ​പ്ര​ദ​ക്ഷി​ണ​ത്തി​ൽ വ്യ​ക്ത​മാ​യി ദൃ​ശ്യ​മാ​യി.

സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യു​ടെ​യും ആ​ശീ​ർ​വാ​ദ​ത്തി​ന്റെ​യും ശേ​ഷം ക​ഴു​ന്ന്, നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന്, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യും ന​ട​ന്നു. പ​ര​സ്പ​രം പ​ങ്കു​വെ​ച്ച സ്നേ​ഹ​വും സൗ​ഹൃ​ദ​വും തി​രു​നാ​ളി​ന് കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ മാ​നു​ഷി​ക മാ​നം ന​ൽ​കി. “നി​ങ്ങ​ൾ പ​ര​സ്പ​രം സ്നേ​ഹി​ക്കു​വി​ൻ” എ​ന്ന യേ​ശു​വി​ന്റെ ക​ല്പ​ന തി​രു​നാ​ളി​ന്റെ ഓ​രോ നി​മി​ഷ​ത്തി​ലും ജീ​വി​ത​സാ​ക്ഷ്യ​മാ​യി പ്ര​തി​ഫ​ലി​ച്ചു.​

തു​ട​ർ​ന്ന് ഇ​ട​വ​ക ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​ശു​ശ്രൂ​ഷ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ത്മീ​യ മാ​ധു​ര്യ​വും ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​വും സ​മ്മാ​നി​ച്ചു. പ്രാ​ർ​ത്ഥ​ന​യും സം​ഗീ​ത​വും സ​മ​ന്വ​യി​ച്ച ഈ ​അ​നു​ഭ​വം വി​ശ്വാ​സി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ദൈ​വ​സാ​ന്നി​ധ്യ​ത്തി​ന്റെ ആ​ഴ​മേ​റി​യ അ​നു​ഭൂ​തി ഉ​ണ​ർ​ത്തു​ക​യും തി​രു​നാ​ളി​ന് കൂ​ടു​ത​ൽ ആ​ത്മീ​യ പ്ര​ഭ പ​ക​രു​ക​യും ചെ​യ്തു.​

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ലി​ന്റെ ദീ​ർ​ഘ​ദ​ർ​ശ​ന​പ​ര​മാ​യ നേ​തൃ​ത്വ​ത്തി​ലും ആ​ത്മീ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നൂ​പ് ജേ​ക്ക​ബി​ന്റെ​യും ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ജി​യോ ടോം ​റാ​ത്ത​പ്പ​ള്ളി, ജോ​ൺ​സ് ജോ​സ​ഫ്, ജോ​സ് ജോ​ൺ എ​ന്നി​വ​രു​ടെ​യും സ​മ​ർ​പ്പി​ത​മാ​യ ഏ​കോ​പ​ന​വും കൈ​ക്കാ​ര​ന്മാ​രാ​യ സോ​ണി ജോ​ൺ, സ​ജി ജോ​സ​ഫ്, ഫെ​നി​ഷ് വി​ൽ​സ​ൺ എ​ന്നി​വ​രു​ടെ ആ​ത്മാ​ർ​ത്ഥ സ​ഹ​ക​ര​ണ​വും തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യാ​യി.​

അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ, ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ങ്ങ​ൾ, മെ​ൻ​സ് ഫോ​റം, വി​മ​ൺ​സ് ഫോ​റം, സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും, വി​വി​ധ ഫാ​മി​ലി യൂ​ണി​റ്റു​ക​ൾ, സ​ന്ന​ദ്ധ​സേ​വ​ക​ർ എ​ന്നി​വ​രു​ടെ നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​വും അ​ക്ഷീ​ണ​മാ​യ പ​രി​ശ്ര​മ​വും കൂ​ട്ടാ​യ്മ​യു​ടെ മ​നോ​ഹ​ര​മാ​യ മാ​തൃ​ക​യാ​യി മാ​റി. ഓ​രോ വി​ഭാ​ഗ​വും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഭ​ക്തി​യോ​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യും നി​ർ​വ​ഹി​ച്ച​തി​ലൂ​ടെ തി​രു​നാ​ളി​ന്റെ എ​ല്ലാ ച​ട​ങ്ങു​ക​ളും ക്ര​മ​ബ​ദ്ധ​മാ​യും ചി​ട്ട​യോ​ടെ​യും ആ​ത്മീ​യ പ്രൗ​ഢി​യോ​ടെ​യും ന​ട​ത്താ​ൻ സാ​ധി​ച്ചു.

ക്ത്തി​ന്റെ​യും സേ​വ​ന​സ​ന്ന​ദ്ധ​ത​യു​ടെ​യും വി​ശ്വാ​സ​സാ​ക്ഷ്യ​ത്തി​ന്റെ​യും ഉ​ജ്ജ്വ​ല പ്ര​തീ​ക​മാ​യി മാ​റി​യ ഈ ​തി​രു​നാ​ളാ​ഘോ​ഷം, ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും സ​ഭൈ​ക്യ​ത്തി​ന്റെ ക​രു​ത്തും ഒ​രി​ക്ക​ൽ​ക്കൂ​ടി വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. വൈ​കു​ന്നേ​രം 6.00മ​ണി​ക്ക് കൊ​ടി മ​ര​ത്തി​ൽ നി​ന്ന് തി​രു​നാ​ൾ​കൊ​ടി ആ​ദ​ര​പൂ​ർ​വം ഇ​റ​ക്കി​യ​തോ​ടെ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക സ​മാ​പ​ന​മാ​യി.​

സ്നേ​ഹി​ക്കു​ന്ന​വ​നി​ൽ ദൈ​വം വ​സി​ക്കു​ന്നു; അ​വ​ൻ ദൈ​വ​ത്തി​ൽ വ​സി​ക്കു​ന്നു​ന്ധ (1 യോ​ഹ. 4:16). എ​ന്ന ദൈ​വ​വ​ച​ന​ത്തി​ന്റെ അ​ന​ശ്വ​ര​സ​ത്യം, പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്റെ മാ​ധ്യ​സ്ഥ​ത്തി​ലൂ​ടെ ഓ​രോ വി​ശ്വാ​സ​ഹൃ​ദ​യ​ത്തി​ലും പു​തു​ജീ​വ​ൻ പ​ക​ർ​ന്നു. തി​രു​നാ​ൾ നി​മി​ഷ​ങ്ങ​ൾ വി​ശ്വാ​സ​യാ​ത്ര​യി​ലെ അ​നു​ഗ്ര​ഹീ​ത​മാ​യ ആ​ത്മീ​യ അ​നു​ഭ​വ​മാ​യി എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന​താ​യി.

Latest News

Corehub Up