ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ട്വന്‍റി-20 പരന്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തിൽ 81) ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് തുണയായത്. ഇഷാൻ കിഷൻ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സിംബാബ്‌വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂർ എന്നിവാരണ് സിംബാബ്‌വെയെ തകർത്തത്.
43 പന്തിൽ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാൻ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്കറോറർ. വെസ്ലി മധെവേരെ (28), ബെൻ കറൻ (20), ഡിയോണ്‍ മെയേഴ്സ് (19), ബ്രാഡ് ഇവാൻസ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ.