Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ZohoFounder

യു​എ​സി​ന്‍റെ ഗ്രീ​ൻ കാ​ർ​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ: ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് സോ​ഹോ സ്ഥാ​പ​ക​ൻ ശ്രീ​ധ​ർ വെ​മ്പു

ന്യൂ​ഡ​ൽ​ഹി: യു​എ​സി​ൽ ഗ്രീ​ൻ കാ​ർ​ഡ് പ്ര​ക്രി​യ​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ, വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രോ​ട് മാ​തൃ​രാ​ജ്യ​ത്തേ​ക്ക് തി​രി​കെ വ​ന്ന് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് സോ​ഹോ സ്ഥാ​പ​ക​ൻ ശ്രീ​ധ​ർ വെ​മ്പു. മൈ​ക്രോ​സോ​ഫ്റ്റ്, ടാ​റ്റ, വി​പ്രോ, ഇ​ൻ​ഫോ​സി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​ങ്ങ​ളെ പെ​ർ​മ​ന​ന്‍റ് ലേ​ബ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​നി​ൽ നി​ന്ന് യു​എ​സ് സ​ർ​ക്കാ​ർ വി​ല​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​യു​ടെ ലേ​ബ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്ന് പ്ര​മു​ഖ ഐ​ടി ഔ​ട്ട്സോ​ഴ്സിം​ഗ് സ്ഥാ​പ​ന​ങ്ങ​ളെ വി​ല​ക്കി​ക്കൊ​ണ്ട് യു​എ​സ് ലേ​ബ​ർ സെ​ക്ര​ട്ട​റി കീ​ത്ത് സോ​ണ്ട​ർ​ലിം​ഗാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പു​തി​യ അ​പേ​ക്ഷ​ക​ളോ നി​ല​വി​ലു​ള്ള​തോ ഇ​നി സ്വീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. അ​മേ​രി​ക്ക​യു​ടെ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യ്ക്ക് ഇ​ന്ത്യ​ക്കാ​ർ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും, അ​വി​ട​ത്തെ ഒ​രു വ​ലി​യ വി​ഭാ​ഗം ഇ​നി ന​മ്മ​ളെ അ​വി​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​രു​തു​ന്നു​വെ​ന്ന് വെ​മ്പു എ​ക്സ് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.

വി​സ പ്ര​തി​സ​ന്ധി കാ​ര​ണം ക​ഷ്ട​പ്പെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ജീ​വി​തം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​തൊ​രു പു​തി​യ തു​ട​ക്ക​മാ​ക​ട്ടെ​യെ​ന്നും, എ​ല്ലാ​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഐ​ടി മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​നീ​ക്കം യു​എ​സി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. 

 

Latest News

Corehub Up