മഞ്ഞുവീണാല്‍ യാത്ര പ്രതിസന്ധിയിലാകുന്ന ലഡാക്കിലേക്ക് മല തുരന്ന് പുതിയ പാത; ബാല്ട്ടലില്നിന്നും മിനാമാര്ഗില്നിന്നും വര്‍ഷങ്ങളോളം പാറ തുരന്നെത്തിയ മനുഷ്യര്‍ ഒടുവില്‍ ഹിമാലയത്തിനുള്ളില് മുഖാമുഖം! ഇന്ത്യയുടെ അസാധാരണ എന്‍ജിനിയറിംഗ് കരുത്തില്‍ സോജിലയില്‍ പിറക്കുന്നത് 11,578 അടി ഉയരത്തിലുള്ള ലോകത്തിലെതന്നെ ഏറ്റവും നീളമേറിയ ഇരുദിശാ സിംഗിള്‍ ട്യൂബ് തുരങ്കം.
മഞ്ഞുവീണാല്‍ യാത്ര പ്രതിസന്ധിയിലാകുന്ന ലഡാക്കിലേക്ക് മല തുരന്ന് പുതിയ പാത; ബാല്ട്ടലില്നിന്നും മിനാമാര്ഗില്നിന്നും വര്‍ഷങ്ങളോളം പാറ തുരന്നെത്തിയ മനുഷ്യര്‍ ഒടുവില്‍ ഹിമാലയത്തിനുള്ളില് മുഖാമുഖം! ഇന്ത്യയുടെ അസാധാരണ എന്‍ജിനിയറിംഗ് കരുത്തില്‍ സോജിലയില്‍ പിറക്കുന്നത് 11,578 അടി ഉയരത്തിലുള്ള ലോകത്തിലെതന്നെ ഏറ്റവും നീളമേറിയ ഇരുദിശാ സിംഗിള്‍ ട്യൂബ് തുരങ്കം.
1948ല്‍ ഓപ്പറേഷന് ബൈസണിലൂടെ ഇന്ത്യന്‍ സൈന്യം ടാങ്കുകള്‍ കയറ്റി ചരിത്രം കുറിച്ച അതേ സോജിലയില്‍ ഇന്ന് മറ്റൊരു ചരിത്രം എഴുതപ്പെടുന്നു. അന്ന് മലയുടെ മുകളിലൂടെ വഴിയൊരുക്കിയെങ്കില്‍ ഇന്ന് മലയുടെ ഉള്ളിലൂടെ വഴി തുറക്കുന്നു. മൂന്നു മണിക്കൂര്‍ യാത്ര ഇനി 20 മിനിറ്റിലേക്ക് ചുരുങ്ങുന്നു.
2026 ജൂണ്‍ ഒമ്പത്. വര്‍ഷങ്ങളായി പരസ്പരം കാണാതെ ഒരേ ലക്ഷ്യത്തിലേക്ക് പാറ തുരന്നെത്തിയവര് ഒടുവില്‍ ഹിമാലയത്തിന്റെ ഉള്ളില്‍ മുഖാമുഖം നിന്നു. 13.153 കിലോമീറ്റര്‍ നീളമുള്ള സോജില പ്രധാന തുരങ്കത്തിന്റെ ഫൈനല്‍ ബ്രേക്ക്ത്രൂ ആയിരുന്നു അത്. പക്ഷേ, മലയുടെ ഉള്ളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നവര്‍ക്ക് അതൊരു സാങ്കേതികപദത്തില്‍ ഒതുങ്ങുന്ന നിമിഷമായിരുന്നില്ല.
ഓരോ ഷിഫ്റ്റിലും മുന്നില്‍ കണ്ടിരുന്ന പാറച്ചുവരിന് അന്ന് ആദ്യമായി ഒരു മറുവശമുണ്ടായിരിക്കുന്നു.2026 ജൂണ്‍ ഒമ്പത്. വര്‍ഷങ്ങളായി പരസ്പരം കാണാതെ ഒരേ ലക്ഷ്യത്തിലേക്ക് പാറ തുരന്നെത്തിയവര് ഒടുവില്‍ ഹിമാലയത്തിന്റെ ഉള്ളില്‍ മുഖാമുഖം നിന്നു. 13.153 കിലോമീറ്റര്‍ നീളമുള്ള സോജില പ്രധാന തുരങ്കത്തിന്റെ ഫൈനല്‍ ബ്രേക്ക്ത്രൂ ആയിരുന്നു അത്. പക്ഷേ, മലയുടെ ഉള്ളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നവര്‍ക്ക് അതൊരു സാങ്കേതികപദത്തില്‍ ഒതുങ്ങുന്ന നിമിഷമായിരുന്നില്ല.
ഓരോ ഷിഫ്റ്റിലും മുന്നില്‍ കണ്ടിരുന്ന പാറച്ചുവരിന് അന്ന് ആദ്യമായി ഒരു മറുവശമുണ്ടായിരിക്കുന്നു.മൈനസ് 30 ഡിഗ്രി വരെ താഴുന്ന കൊടുംതണുപ്പിലും ഹിമപാത ഭീഷണിയിലും തളരാതെ പണിയെടുത്തവര്‍ ഇന്ത്യയുടെ എന്‍ജിനിയറിംഗ് ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു.മഞ്ഞും മലയും തീര്‍ത്ത പ്രതിബന്ധങ്ങളെ മറികടന്ന് കാശ്മീരിനെയും ലഡാക്കിനെയും വര്‍ഷം മുഴുവന്‍ ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ സ്വപ്നമാണ് സോജിലയില്‍ യാഥാര്‍ഥ്യമാകുന്നത്. ഇനി മഞ്ഞുവീഴ്ചയ്ക്ക് സോജിലയില്‍ വഴിയടയ്ക്കാനാവില്ല.
ശൈത്യകാലത്ത് മാസങ്ങളോളം ഗതാഗതം നിലയ്ക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലേ ദേശീയപാത എന്‍എച്ച് 1 ന് ബദലായി ഹിമാലയത്തിന്റെ ഹൃദയത്തിലൂടെ പുതിയൊരു വഴി. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പടെയുള്ളവര്‍ കാര്‍ഗിലിലെ മിനാമാര്ഗില് ആ നിമിഷത്തിന് സാക്ഷിയായി.വര്‍ഷങ്ങളുടെ അധ്വാനത്തിനപ്പുറം വെളിച്ചവും മനുഷ്യരുമുണ്ടായിരുന്നു. സോജിലയുടെ കഥയിലും അന്ന് ഒരു പുതിയ വാതില്‍ തുറന്നു. സമുദ്രനിരപ്പില്‍നിന്ന് 11,578 അടി ഉയരത്തില്‍ ലോകത്തിലെതന്നെ ഏറ്റവും നീളമേറിയ ഇരുദിശാ സിംഗിള്‍ ട്യൂബ് തുരങ്കം പിറവിയെടുത്തു.
പാറയുടെ ഭാഷ വായിച്ചവര്‍
സോജിലയിലെ ഒരു ടണല്ഫേസിനു മുന്നില്‍ നില്ക്കുമ്പോള് യൂസഫ് എസ്ഹാഗ്പുര് റഹിമാബാദി കാണുന്നത് നമ്മള് കാണുന്ന പാറച്ചുവരല്ല. അതിലെ വിള്ളലുകളും വെള്ളത്തിന്റെ സാന്നിധ്യവും ശിലയുടെ സ്വഭാവവും അദ്ദേഹത്തിന് അടുത്ത നീക്കത്തിലേക്കുള്ള സൂചനകളാണ്.അഥോറിറ്റി എന്‍ജിനിയറിംഗ് സംഘത്തിന്റെ ടീം ലീഡറായ ഇറേനിയന്‍ ജിയോടെക്നിക്കല്‍ ടണലിംഗ് വിദഗ്ധന്‍ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന അനുഭവങ്ങളുണ്ട്.സോജിലയില്‍ നേരിട്ട വലിയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം എടുത്തുപറയുന്നത് അസ്ഥിരമായ ശിലാപാളികളും പാറയ്ക്കിടയിലൂടെയുള്ള നീരൊഴുക്കും ഉള്‍പ്പടെയുള്ള സങ്കീര്‍ണമായ ഭൂഗര്‍ഭ സാഹചര്യങ്ങളെക്കുറിച്ചാണ്. ഇവിടെ പാറ തുരക്കുന്നതിനേക്കാള് പ്രധാനം പാറയെ മനസിലാക്കുക എന്നതാണ്.
ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് മെതേഡ് ഉപയോഗിച്ച് ഖനനം മുന്നോട്ടുപോകുന്പോൾ പുറത്തുവരുന്ന പാറയുടെ ഘടന വിലയിരുത്തി അതിനുസരിച്ച് ഖനനരീതിയും സുരക്ഷാ ബലപ്പെടുത്തലുകളും ക്രമീകരിച്ചാണ് സംഘങ്ങളുടെ തുടർജോലി. നിര്‍മാണക്കമ്പനിയായ മേഘ എൻജിനിയറിംഗ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സിന്റെ കണക്കുപ്രകാരം, ഖനനത്തിനിടെ 67 വ്യത്യസ്ത ശിലാഘടനകളിലൂടെയാണ് കടന്നുപോകേണ്ടിവന്നത്.
13.153 കിലോമീറ്റര്‍ എന്നൊരു സംഖ്യയില്‍ ഒതുക്കാന്‍ കഴിയാത്ത അധ്വാനമാണ് അതിനുള്ളിലെ ഓരോ മീറ്ററും ഒാരോ രീതിയില്‍ പിറന്നത്.ഇന്ത്യയില്‍ പഠിക്കുകയും കര്‍ണാടകത്തില്‍നിന്ന് വിവാഹം കഴിച്ച് ജീവിതത്തിന്റെ വലിയൊരു ഭാഗം ഇവിടെ ചെലവഴിക്കുകയും ചെയ്ത റഹിമാബാദി ഇന്ത്യയെ തന്റെ ‘രണ്ടാം വീട്’ എന്നാണു വിശേഷിപ്പിക്കുന്നത്. സോജില അദ്ദേഹത്തിന് മറ്റൊരു പ്രോജക്റ്റ് അസൈൻമെന്റ് മാത്രമായിരുന്നില്ല. ഈ പദ്ധതി ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതില്‍ അഭിമാനമുണ്ടെന്ന് ബ്രേക്ക്ത്രൂവിനുശേഷം അദ്ദേഹം പറഞ്ഞിരുന്നു.
ഇറാനില്‍നിന്നെത്തിയ ഒരു എന്‍ജിനിയറുടെ തൊഴില്‍ജീവിതവും ഹിമാലയത്തിലെ ഇന്ത്യയുടെ വലിയൊരു സ്വപ്നവും സോജിലയില്‍ ഒരിടത്ത് ഒത്തുചേരുകയായിരുന്നു. പക്ഷേ, സോജിലയ്ക്ക് മറ്റൊരു കണക്കുമുണ്ട്. 2024ലെ ഔദ്യോഗിക കണക്കിൽ 1043 പ്രദേശവാസികള്‍ പദ്ധതിയുടെ ഭാഗമായി.ശൈത്യകാലത്ത് സ്വന്തം നാട്ടിലേക്കുള്ള യാത്ര മഞ്ഞില്‍ വഴിമുട്ടുന്നത് തലമുറകളായി കണ്ടുനിന്നവര്തന്നെ, ഒരുദിവസം അതേ മഞ്ഞിന് തടയാനാവാത്തൊരു പാത നിര്‍മിക്കുന്നതില്‍ പങ്കാളികളുമായി.
മഞ്ഞ് അടച്ചിരുന്നത് ഒരു റോഡ് മാത്രമല്ല
സോജിലയില്‍ ശൈത്യകാലം ഒരു ഋതുവിന്റെ മാറ്റം മാത്രമല്ല. കനത്ത മഞ്ഞും ഹിമപാതഭീഷണിയും പഴയ മലമ്പാതയിലെ ഗതാഗതം തടസപ്പെടുത്തുമ്പോള്‍ അതിന്റെ പ്രതിഫലനം മലയുടെ അപ്പുറത്തെ ജീവിതത്തിലേക്കും നീളും. അവിടെ വീടുകളുണ്ട്; കടകളും സ്കൂളുകളും ആശുപത്രികളുമുണ്ട്. ഭക്ഷണവും മരുന്നും ഇന്ധനവും അടക്കമുള്ള അവശ്യവസ്തുക്കൾ എത്തണം. ആളുകള്‍ക്ക് യാത്ര ചെയ്യണം. ചരക്കുകള്‍ നീങ്ങണം. അതുകൊണ്ടാണ് സോജില തുരങ്കത്തിന്റെ വലുപ്പം അതിന്റെ കിലോമീറ്ററുകള്കൊണ്ടു മാത്രം അളക്കാനാവാത്തത്.ശ്രീനഗര്‍-കാര്‍ഗില്‍-ലേ പാതയില്‍ വര്‍ഷം മുഴുവന്‍ കരമാര്‍ഗബന്ധം ഉറപ്പാക്കുകയാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.
2020ല്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ മുന്നോട്ടുവച്ച പ്രധാന ലക്ഷ്യങ്ങളിലൊന്ന് അതായിരുന്നു. ആദ്യകാല പദ്ധതിരേഖകളില്‍ പ്രധാന തുരങ്കത്തിന്റെ നിര്‍ദിഷ്ട നീളം 14.15 കിലോമീറ്റര്‍ ആയിരുന്നു; പുതിയ നിര്മാണവിവരങ്ങളില് പ്രധാന തുരങ്കത്തിന്റെ നീളം 13.153 കിലോമീറ്ററാണ്. പഴയ സോജില ചുരം കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന സാഹചര്യത്തിനു പകരം, ഗണ്യമായി കുറഞ്ഞ സമയത്തില്‍ സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുന്ന പാതയാണ് ഒരുങ്ങുന്നത്.
പക്ഷേ, സമയലാഭത്തിനപ്പുറത്താണ് അതിന്റെ യഥാര്‍ഥ പ്രസക്തി. സഞ്ചാരിക്ക് ഇത് സൗകര്യമാണ്; വ്യാപാരിക്ക് ചരക്കുനീക്കത്തിലെ സ്ഥിരത; രോഗിക്ക് ചികിത്സയിലേക്കുള്ള കൂടുതല്‍ ഉറപ്പുള്ള വഴി; വിദ്യാര്‍ഥിക്ക് യാത്ര; ഒരു കുടുംബത്തിന് വീട്ടിലേക്കുള്ള മടക്കം. അതിര്‍ത്തിമേഖലയിലേക്ക് ആവശ്യമായ സാധനങ്ങളും സൈനിക സംവിധാനങ്ങളും എത്തിക്കേണ്ട രാജ്യത്തിന്റെ തന്ത്രപ്രധാനമായ ബന്ധവും. സോജിലയില്‍ മഞ്ഞ് അടച്ചിരുന്നത് ഒരു റോഡ് മാത്രമായിരുന്നില്ല; അതിനപ്പുറത്തെ മനുഷ്യരുടെ ജീവിതത്തിലേക്കുള്ള വഴികൂടിയായിരുന്നു.
മലയ്ക്കുള്ളിലെ മറ്റൊരു ലോകം
അവസാനത്തെ പാറ നീങ്ങിയതുകൊണ്ടു മാത്രം പാത യാത്രയ്ക്കു തയാറാകുന്നില്ല. 13 കിലോമീറ്ററിലേറെ നീളുന്ന തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ വായുസഞ്ചാരം ഉറപ്പാക്കണം, വാഹനപ്പുക പുറത്തേക്കു നീക്കണം, തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ ഉടന്‍ കണ്ടെത്തണം, വൈദ്യുതി ആശയവിനിമയ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം. അതിനായാണ് മലയുടെ ഉള്ളില്‍തന്നെ മറ്റൊരു വലിയ എന്‍ജിനിയറിംഗ് അദ്ഭുതം ഒരുങ്ങുന്നത്.സുരക്ഷയ്ക്കാണ് തുരങ്കത്തില്‍ പ്രധാന ഊന്നല്‍.
തീപിടിത്ത മുന്നറിയിപ്പ്, സിസിടിവി നിരീക്ഷണം, അടിയന്തര ആശയവിനിമയം, എമര്‍ജന്‍സി ലൈറ്റിംഗ്, കാല്‍നട യാത്രക്കാര്‍ക്കായി ക്രോസ് പാസേജുകള്‍ എന്നിവ ഒരുക്കുന്നു. വായുസഞ്ചാരത്തിനായി 474.30 മീറ്റര്‍, 367.38 മീറ്റര്‍, 213.50 മീറ്റര്‍ ആഴമുള്ള മൂന്നു വെന്റിലേഷന് ഷാഫ്റ്റുകളുമുണ്ട്. ഹിമപാത ഭീഷണി നേരിടാനുള്ള സരുക്ഷാ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാണ്.പ്രധാന തുരങ്കം മാത്രമല്ല സോജില പദ്ധതി. സമീപപാതകള്‍, നീല്ഗ്രാര് തുരങ്കം, പാലങ്ങള്‍, നീര്‍ച്ചാലുകള്‍, കട്ട് ആന്‍ഡ് കവര്‍ നിര്‍മിതികള്‍, മഞ്ഞിടിച്ചില്‍ പ്രതിരോധ സംവിധാനം, കാച്ച് ഡാമുകള്‍ തുടങ്ങിയ അനുബന്ധ നിര്‍മാണങ്ങളും ചേര്‍ന്ന സമഗ്ര പദ്ധതിയുടെ നീളം ഏകദേശം 30.89 കിലോമീറ്ററാണ്.
ഇനി ബാക്കിയുള്ള ദൂരം
രണ്ടറ്റത്തെയും വേര്‍തിരിച്ചിരുന്ന അവസാനത്തെ പാറ നീങ്ങിയെങ്കിലും സോജിലയുടെ നിര്‍മാണം അവസാനിച്ചിട്ടില്ല. നാഷണൽ ഹൈവേസ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സെപ്റ്റംബര്‍ 2026ലെ പ്രോജക്ട് സ്റ്റാറ്റസ് പ്രകാരം പദ്ധതിയുടെ നിര്‍മാണഘട്ടത്തിന്റെ 69 ശതമാനവും സാമ്പത്തിക പുരോഗതി 63 ശതമാനവുമാണ്. ആകെ പദ്ധതിചെലവ് 6,808.69 കോടി. 2028 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.അന്ന് ഈ പാതയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് സോജിലയുടെ കണക്കുകളൊന്നും ഓര്‍ക്കേണ്ടിവരില്ല. അയാള്‍ കാര്‍ഗിലിലേക്കു ചരക്കുമായി പോകുന്ന ഡ്രൈവറാകാം; ആശുപത്രിയിലേക്കു പോകുന്ന കുടുംബമാകാം; ലഡാക്കിലേക്കു മടങ്ങുന്ന നാട്ടുകാരനാകാം; കാമറയുമായി പോകുന്ന സഞ്ചാരിയാകാം.
മുകളില്‍ അന്ന് മഞ്ഞു വീഴുന്നുണ്ടാകാം. പഴയ സോജില പാതയില്‍ കാറ്റ് മഞ്ഞ് വാരിക്കൂട്ടുന്നുണ്ടാകാം. പക്ഷേ മലയുടെ ഉള്ളില്‍ അയാളുടെ യാത്ര തുടരും.ആ യാത്രക്കാരന് നിര്‍മാണസമയത്തെ വെല്ലുവിളികള്‍ അറിയണമെന്നില്ല. 474 മീറ്ററിലേറെ ആഴത്തിലേക്കിറങ്ങുന്ന വെന്റിലേഷന് ഷാഫ്റ്റ് എവിടെയാണെന്നും അറിയണമെന്നില്ല. യൂസഫ് റഹിമാബാദിയുടെ പേരോ ബാല്ട്ടലിലും മിനാമാര്ഗിലുംനിന്ന് വര്‍ഷങ്ങളോളം പാറ തുരന്നെത്തിയ മനുഷ്യരുടെ അധ്വാനമോ അയാള്‍ ഓര്‍ക്കണമെന്നില്ല; അറിയേണ്ടതുമില്ല. വലിയ എന്‍ജിനിയറിംഗ് നേട്ടങ്ങളുടെ ഏറ്റവും വലിയ വിജയം, അവ ഒരു ദിവസം സാധാരണ മനുഷ്യന്റെയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു എന്നതാണല്ലോ.1948ല്‍ സോജിലയുടെ മുകളില്‍ ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക അധ്യായങ്ങളിലൊന്ന് എഴുതപ്പെട്ടു. ഇന്ന് അതേ മലയുടെ ഉള്ളില്‍ മറ്റൊരു അധ്യായമാണ് രൂപപ്പെടുന്നത്.
പാറയുടെ ഭാഷ വായിച്ച എന്‍ജിനിയര്‍മാരുടെയും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച തൊഴിലാളികളുടെയും മഞ്ഞിനപ്പുറത്തും ജീവിതം തടസമില്ലാതെ തുടരണമെന്ന ഒരു പ്രദേശത്തിന്റെ ആവശ്യത്തിന്റെയും കഥയാണ്.ഒരിക്കല്‍ സോജിലയ്ക്കു മുകളിലെ വഴി നിലനിര്‍ത്താന്‍ പോരാടേണ്ടിവന്നു. പിന്നീട് ഓരോ ശൈത്യകാലത്തും ആ വഴി തുറന്നുവയ്ക്കാന്‍ മഞ്ഞിനോടു പോരാടേണ്ടിവന്നു. ഇപ്പോള്‍ അതേ മലയുടെ ഉള്ളിലൂടെ മറ്റൊരു പാത വെട്ടിത്തുറക്കുന്നു. എന്നെങ്കിലും അതിലൂടെ കടന്നുപോകുന്ന യാത്രക്കാരന് സോജിലയ്ക്കു മുകളില്‍ എത്ര മഞ്ഞുവീണെന്ന് അറിയേണ്ടിവരില്ല. അന്ന്് ഹിമാലയം അവന്റെ യാത്രയുടെ അതിരായിരിക്കുകയുമില്ല.
ഒരിക്കല്‍ സൈനിക ടാങ്കുകള്‍ കയറിയ മല
സോജിലയുടെ തന്ത്രപ്രാധാന്യം പുതിയതല്ല. 1948ല്‍ ഇതേ മല മറ്റൊരു ചരിത്രത്തിന് സാക്ഷിയായി. ജമ്മു കാഷ്മീരിലെ യുദ്ധത്തിനിടെ സോജിലയുടെ നിയന്ത്രണം നിര്‍ണായകമായപ്പോള്‍ ഉയര്‍ന്ന മലനിരയിലേക്ക് മിലിട്ടറി ടാങ്കുകള്‍ എത്തിക്കുകയെന്ന അസാധാരണ നീക്കത്തിലേക്കാണ് സൈന്യം കടന്നത്. ജനറല്‍ കെ.എസ്. തിമ്മയ്യയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് ബൈസൺ. 1948 നവംബര്‍ ഒന്നിന് ടാങ്കുകള്‍ക്കു പിന്നാലെ കാലാള്‍പ്പട മുന്നേറി. അത്യുയരത്തിലുള്ള സോജിലയിലേക്ക് ടാങ്കുകള്‍ എത്തിച്ച ആ നീക്കം ലേ -ലഡാക്ക് സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായി.സോജിലയുടെ തന്ത്രപ്രാധാന്യം പുതിയതല്ല. 1948ല്‍ ഇതേ മല മറ്റൊരു ചരിത്രത്തിന് സാക്ഷിയായി.
ജമ്മു കാഷ്മീരിലെ യുദ്ധത്തിനിടെ സോജിലയുടെ നിയന്ത്രണം നിര്‍ണായകമായപ്പോള്‍ ഉയര്‍ന്ന മലനിരയിലേക്ക് മിലിട്ടറി ടാങ്കുകള്‍ എത്തിക്കുകയെന്ന അസാധാരണ നീക്കത്തിലേക്കാണ് സൈന്യം കടന്നത്. ജനറല്‍ കെ.എസ്. തിമ്മയ്യയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് ബൈസൺ. 1948 നവംബര്‍ ഒന്നിന് ടാങ്കുകള്‍ക്കു പിന്നാലെ കാലാള്‍പ്പട മുന്നേറി. അത്യുയരത്തിലുള്ള സോജിലയിലേക്ക് ടാങ്കുകള്‍ എത്തിച്ച ആ നീക്കം ലേ -ലഡാക്ക് സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായി.ഏതാണ്ട് എട്ടു പതിറ്റാണ്ടിനുശേഷം അതേ മലയില്‍ മറ്റൊരു വെല്ലുവിളിയാണ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്.
അന്ന് ഇന്ത്യക്ക് സോജിലയുടെ മുകളിലൂടെ വഴി നിലനിര്‍ത്തേണ്ടിവന്നു; ഇന്ന് മലയുടെ ഉള്ളിലൂടെ മറ്റൊരു വഴി സൃഷ്ടിക്കുകയാണ്. അന്ന് മുന്നില്‍ യുദ്ധമായിരുന്നു വെല്ലുവിളി. ഇന്ന് പാറയും മഞ്ഞും വെള്ളവും കാലാവസ്ഥയും. കാലം മാറി, വെല്ലുവിളിയുടെ രൂപം മാറി. പക്ഷേ ശ്രീനഗറില്‍നിന്ന് കാര്‍ഗില്‍-ലഡാക്കിലേക്കുള്ള ഈ കവാടത്തിന്റെ തന്ത്രപ്രാധാന്യം മാറിയിട്ടില്ല.ഒരിക്കല്‍ ഈ ഉയരത്തിലേക്ക് ടാങ്കുകള്‍ എത്തിച്ചത് അസാധാരണ നേട്ടമായിരുന്നെങ്കില്‍, ഇന്ന് അതേ മലയുടെ അടിയില്‍ 13 കിലോമീറ്ററിലേറെ പാറ തുരന്ന് ഇരുദിശാ ഗതാഗതത്തിനുള്ള വഴി തീര്‍ക്കുകയാണ് മറ്റൊരു തലമുറ.
സോജില തുരങ്കം ഒറ്റനോട്ടത്തില്‍
• സമുദ്രനിരപ്പില്‍നിന്ന് 11,578 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരുദിശാ ഗതാഗതത്തിനുള്ള സിംഗിള്‍ ട്യൂബ് തുരങ്കം.
• കാഷ്മീരിലെ ബാല്‍ട്ടല്‍ മുതല്‍ ലഡാക്കിലെ മീനാമാര്ഗ് വരെ
• ശൈത്യകാലത്ത് മാസങ്ങളോളം അടയുന്ന സോജില ചുരത്തിന് ബദലായി കാഷ്മീരിനെയും ലഡാക്കിനെയും വര്‍ഷം മുഴുവന്‍ ബന്ധിപ്പിക്കും.
• മൂന്നു മണിക്കൂര്‍ യാത്ര 20 മിനിറ്റായി ചുരുങ്ങും.
• പ്രധാന തുരങ്കത്തിന്റെ നീളം: 13.153 കീ.മീ
• സമഗ്രപദ്ധതിയുടെ നീളം: 30.89 കീ.മീ.
• ചെലവ്: 6,808.69 കോടി രൂപ.
• 2020ല്‍ നിര്‍മാണം ആരംഭിച്ചു, 2028ല്‍ പൂര്‍ത്തിയാകും