Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zudio

സുഡിയോയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ലിങ്ക്

കൊ​​​ച്ചി: വ​​​സ്ത്ര വ്യാ​​​പാ​​​ര ശൃം​​​ഖ​​​ല​​​യാ​​​യ സു​​​ഡി​​​യോ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ‘സു​​​ഡി​​​യോ– ഫാ​​​ഷ​​​ന്‍ ഗി​​​ഫ്റ്റ്’ മ​​​ത്സ​​​ര​​​ത്തി​​​ന്‍റേ​​​തെ​​​ന്ന പേ​​​രി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന ലി​​​ങ്ക് വ്യാ​​​ജ​​​മെ​​​ന്ന് പോ​​​ലീ​​​സ്. ഇ​​​ത്ത​​​രം ലി​​​ങ്കു​​​ക​​​ളി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്താ​​​ല്‍ പ​​​ണം ന​​​ഷ്ട​​​മാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ്.

ലി​​​ങ്കി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്ത് ചോ​​​ദ്യോ​​​ത്ത​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചാ​​​ല്‍ 4,000 രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് കാ​​​ര്‍ഡ് നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​തി​​​നാ​​​യി ന​​​ല്‍കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. തു​​​ട​​​ര്‍ന്ന് ഒ​​​ടി​​​പി ഷെ​​​യ​​​ര്‍ ചെ​​​യ്ത് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ഇ​​​വ​​​രു​​​ടെ രീ​​​തി.

ഏ​​​ത് ക​​​മ്പ​​​നി​​​യു​​​ടേ​​​തെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​ണോ ലി​​​ങ്ക് പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്, അ​​​വ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ് അ​​​ഥ​​​വാ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച് യ​​​ഥാ​​​ര്‍ഥ​​​മാ​​​ണോ അ​​​തോ ത​​​ട്ടി​​​പ്പാ​​​ണോ എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് നിർദേശം.

ശ്ര​​​ദ്ധി​​​ക്കാം

പ്ര​​​ച​​​രി​​​ക്കു​​​ന്ന ലി​​​ങ്ക്/​​​യു​​​ആ​​​ര്‍എ​​​ല്‍, ഡൊ​​​മെ​​​യ്ന്‍ എ​​​ന്നി​​​വ ശ്ര​​​ദ്ധി​​​ക്കു​​​ക. ത​​​ട്ടി​​​പ്പ് ലി​​​ങ്കു​​​ക​​​ളാ​​​ണെ​​​ങ്കി​​​ല്‍, ചി​​​ല​​​പ്പോ​​​ള്‍ ക​​​മ്പ​​​നി​​​യു​​​ടെ പേ​​​രി​​​ല്‍ അ​​​ക്ഷ​​​ര​​​ത്തെ​​​റ്റു​​​ണ്ടാ​​​യേ​​​ക്കാം. കൃ​​​ത്യ​​​മാ​​​യ പേ​​​രി​​​നു പ​​​ക​​​രം പ​​​ര​​​സ്പ​​​ര ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത അ​​​ക്ഷ​​​ര​​​ങ്ങ​​​ളോ സം​​​ഖ്യ​​​ക​​​ളോ ആ​​​യി​​​രി​​​ക്കും. യു​​​ആ​​​ര്‍എ​​​ല്ലി​​​ന്‍റെ അ​​​വ​​​സാ​​​ന ഭാ​​​ഗ​​​ത്തു​​​ള്ള​​​താ​​​ണ് യ​​​ഥാ​​​ര്‍ഥ ഡൊ​​​മെ​​​യ്ന്‍. ഇ​​​ന്ത്യ​​​യി​​​ല്‍ സാ​​​ധാ​​​ര​​​ണ .com, .in എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ള്ള​​​ത്.

ലി​​​ങ്ക് ഓ​​​പ്പ​​​ണ്‍ ആ​​​ക്കി നോ​​​ക്കി​​​യ​​​വ​​​രാ​​​ണെ​​​ങ്കി​​​ല്‍ ഫോ​​​ണി​​​ല്‍ മാ​​​ല്‍വേ​​​റു​​​ക​​​ള്‍ ഇ​​​ന്‍സ്റ്റാ​​​ള്‍ ആ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക. ബാ​​​ങ്കി​​​ല്‍നി​​​ന്നു​​​പ​​​ണം പി​​​ന്‍വ​​​ലി​​​ക്കു​​​ക​​​യോ പി​​​ന്‍വ​​​ലി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല എ​​​ന്നും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പി​​​ല്‍ അ​​​ക​​​പ്പെ​​​ട്ടാ​​​ല്‍ ഉ​​​ട​​​ന​​​ടി 1930 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ വി​​​ളി​​​ച്ച​​​റി​​​യി​​​ക്ക​​​ണം.

ഫി​​​ഷിം​​​ഗ്

യ​​​ഥാ​​​ര്‍ഥ വെ​​​ബ്‌​​​സൈ​​​റ്റെ​​​ന്ന വ്യാ​​​ജേ​​​ന​​​യോ വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ ഉ​​​റ​​​വി​​​ട​​​മെ​​​ന്നു തെ​​​റ്റി​​​ധ​​​രി​​​പ്പി​​​ച്ചോ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി പ​​​ണ​​​വും വ്യ​​​ക്തിവി​​​വ​​​ര​​​ങ്ങ​​​ളും ചോ​​​ര്‍ത്തു​​​ന്ന സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പ് രീ​​​തി​​​യാ​​​ണ് ഫി​​​ഷിം​​​ഗ്.

Latest News

Corehub Up