പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം തന്റെ പരിശീലന ടീമിനു സമർപ്പിച്ച് ജർമൻ താരം അലക്സാണ്ടർ സ്വരേവ്.
വിവിധ ഫൈനലുകളിൽ പരാജയപ്പെട്ടതിന്റെ വേദന നിങ്ങൾക്കും എനിക്കും മനസിലായിട്ടുണ്ടെന്നും അതിനുള്ള പരിഹാരമാണ് ഇപ്പോഴത്തെ ഈ നേട്ടമെന്നും സ്വരേവ് പറഞ്ഞു. ഫൈനലില്‍ ഇറ്റലിയുടെ ഫ്ളാവിയൊ കൊബോളിയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വരേവ് കീഴടക്കിയത്.
സ്കോര്‍: 6-1, 4-6, 6-4, 6-7 (5-7), 6-1. സ്വരേവിന്റെ കന്നി ഗ്രാന്സ്ലാം കിരീടമാണ്.
2020 യുഎസ് ഓപ്പൺ, 2024 ഫ്രഞ്ച് ഓപ്പൺ, 2025 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലുകളിൽ പരാജയപ്പെട്ട അലക്സാണ്ടർ സ്വരേവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്.