മലയാളസിനിമയില്‍ ഇതു പൊലിസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ സുവർണകാലം. വേറിട്ട കഥകളും തിരക്കഥകളും പുതുമയുള്ള അവതരണവുമൊക്കെയാണ് തിയറ്ററുകളിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. "കിനാവള്ളി' സിനിമയുടെ എഴുത്തുകാരന് വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയില്‍ പുതുമുഖ സംവിധായകന് രജീഷ് പരമേശ്വരന് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂവി "ആരം' തിയറ്ററുകളില്‍. കേന്ദ്രകഥാപാത്രം സിഐ ആന്റോ ഈപ്പനായി വേഷമിട്ട സൈജു കുറുപ്പ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു
ഈ സിനിമ ചെയ്യാനുള്ള പ്രേരണ..?
മോഹിനിയാട്ടം കഴിഞ്ഞ് ഞാന്‍ കേട്ട കുറെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണിത്. പക്ഷേ, ഇതിന്റെ കഥാസഞ്ചാരത്തിൽ ഒരു വ്യത്യസ്തതയുണ്ട്. സസ്പെന്‍സ് സിനിമയല്ലേ, സ്പോയിലറാകുമെന്നതിനാല് അത് ഇപ്പോള്‍ പറയുന്നില്ല.
കഥാപാത്രത്തിലെ പുതുമ..?
ഇതുവരെ ചെയ്ത പൊലിസ് വേഷങ്ങളില്‍ നിന്ന് ഒത്തിരി വ്യത്യസ്തതകള്‍ ഇതിനുണ്ട്. എന്റെ കഥാപാത്രം സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്, ആന്റോ ഈപ്പൻ. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഇയാള്‍ ട്രോമ അനുഭവിക്കുന്നുണ്ട്. വളരെ കാര്യക്ഷമതയുള്ള പൊലിസ് ഓഫീസറാണ്. സത്യസന്ധനായതിനാല്‍ ഡിപ്പാര്‍ട്മെന്റിൽ നിന്നു നിരന്തരം അച്ചടക്കനടപടിയും സ്ഥലംമാറ്റവും നേരിടേണ്ടിവരുന്നുണ്ട്.
ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളോടു പ്രത്യേക താത്പര്യം..?
അങ്ങനെയൊന്നുമില്ല. താത്പര്യക്കുറവുമില്ല. ഏത് ടൈപ്പ് സബ്ജക്റ്റ് ആയാലും അതില്‍ വ്യത്യസ്തത തോന്നിയാല്‍ ചെയ്യുന്നു. കോഴിക്കോടാണ് ഇതിന്റെ കഥാപശ്ചാത്തലം.
സീരിയസ് കഥാപാത്രമാണോ സിഐ ആന്റോ ഈപ്പൻ..?
ഇതില്‍ ഞാന്‍ കലിപ്പനായാണ് അഭിനയിക്കുന്നത്. ഇത്തിരി ഷോര്‍ട്ട് ടെമ്പര്‍ ആണ്. എല്ലാവരോടും ദേഷ്യം എന്ന രീതിയിലല്ല അത്. ദേഷ്യം വരേണ്ടിടത്ത് ദേഷ്യം വരും. അധികം ചിരിക്കാത്ത മുഖമുള്ള ഒരു ടൈപ്പ് കഥാപാത്രം.
പുതുമുഖങ്ങൾക്കൊപ്പം സിനിമ ചെയ്യുന്പോൾ ശ്രദ്ധിക്കുന്നത്..?
സ്ക്രിപ്റ്റ് തന്നെ. ഞാന്‍ ഏറെയും പുതുമുഖ ഡയറക്ടര്‍മാരുടെ സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടെങ്കില്‍ അതില്‍ വിശ്വസിക്കുക എന്നതാണ് എന്റെ രീതി. അവര്‍ നല്ല മേക്കേഴ്സ് ആണെങ്കില്‍ പടം നന്നായി വരും. നമ്മുടെ സമയം നല്ലതാണെങ്കില്‍ എല്ലാം നന്നായി വരും.
പൊലിസ് സ്റ്റോറി ചെയ്യുമ്പോള്‍ പ്രത്യേക തയാറെടുപ്പുകൾ....?
അങ്ങനെ തയാറെടുപ്പുകളൊന്നുമില്ല. സംവിധായകനും എഴുത്തുകാര
നും പറയുന്നതനുസരിച്ച് ചെയ്യുന്നു. സിദ്ധിഖ്, അഞ്ജു കുര്യന്, സുധീഷ്, ഗോകുലന് തുടങ്ങിയവര്‍ക്കൊപ്പമാണ് അഭിനയിച്ചത്. ആദ്യമായിട്ടാണ് ഷഹീനും അസ്കറുമായി സ്ക്രീന്‍ പങ്കിടുന്നത്. ഇതിന്റെ കാമറമാന്‍ ജിത്തു ദാമോദറുമായും മുമ്പു വര്‍ക്ക് ചെയ്തിട്ടുണ്ട്.
സമ്പൂര്‍ണ ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണോ..?
പൂര്‍ണമായും അല്ല. ഇന്‍വെസ്റ്റിഗേഷന്‍ തന്നെയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് തെരഞ്ഞെടുക്കില്ലായിരുന്നു. ഹീറോ-ഹീറോയിന് ടെംപ്ലേറ്റുമല്ല ഈ കഥ പിൻതുടരുന്നത്.
സിനിമയുടെ ടൈറ്റില്‍...?
'ആരം' എന്നതു ഗണിതശാസ്ത്ര ത്തിൽ പറയുന്ന ആരം തന്നെ. സര്‍ക്കിളിന്റെ റേഡിയസ്. അതും കഥയുടെ സസ്പെന്സുമായി ബന്ധമുണ്ട്. സിനിമ കാണുമ്പോള്‍ പിടികിട്ടും.
ഭരതനാട്യം മൂന്നാം ഭാഗം- ‘രാസലീല' എന്തായി..?
അത് എഴുതുന്നതേയുള്ളൂ. അടുത്ത വര്‍ഷമാണു ഷൂട്ടിംഗ്.
ഇനി വരാനുള്ള സിനിമകള്‍..?
സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത "ദി തേര്‍ഡ് മര്‍ഡര്‍' ഒക്ടോ
ബര് റിലീസാണ്. രണ്ടു വര്‍ഷം മുമ്പു ചെയ്ത പടം. അതും ഒരു മിസ്റ്ററിയാണ്. അതിലും പൊലിസ് തന്നെ. രാജേഷ് നായർ സംവിധാനം ചെ യ്യുന്ന "ഹരിവരാസനം' ഷൂട്ടിംഗ് കഴിഞ്ഞു. നവംബര്‍ അവസാനം റിലീസുണ്ടാവും. സാഗര്‍ എന്ന സംവിധായകന്റെ പേരിടാത്ത കോമഡി ത്രില്ലറിലാണ് ഇപ്പോൾ അഭിനയിക്കു ന്നത്. അതിലേത് ഒരു ഉടായിപ്പ് കഥാപാത്രമാണ്.
അടുത്തിടെയായി കഥകൾ തെരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധയും നിരീക്ഷണവുമൊക്കെയുണ്ടല്ലോ. ഒരാള്‍ കഥയുമായി വരുമ്പോള്‍ എന്തിനാണ് ആദ്യ പരിഗണന..?
എന്റര്ടെയ്നർ ആയിരിക്കണം. കഥ നന്നായിരിക്കണം. അതാണു മുഖ്യം. അതെന്റെ ശത്രു സംവിധാനം ചെയ്യുന്നതാണെങ്കിലും എഴുതുന്നതാണെങ്കിലും ഞാന്‍ പടം ചെയ്യും. ആളുകളെ രസിപ്പിക്കണം. പ്രൊഡ്യൂസര്‍ക്കു ബിസിനസും നടക്കണം.