Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abduction And Robbery

Malappuram

ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേസിൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേസിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: മു​ൻ​വൈ​രാ​ഗ്യ​ത്തെത്തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ്  കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും പ​ണം ക​വ​രു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ല് പ്ര​തി​ക​ൾ അ​റ​സ്‌​റ്റി​ൽ. എ​ൻ. കെ. ​നി​ഷാ​ർ (38), ബി​നു​സ് ഖാ​ൻ (45), കെ. ​പി. അ​മീ​റു​ദ്ദീ​ൻ (33), പി. ​അ​ബ്ദു​ൽ നി​ഷാ​ദ് (31) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി എം. ​ശു​ഹൈ​ബി​നെ (37) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. ഒ​ന്നാം പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​മാ​യി പ​രാ​തി​ക്കാ​ര​നു​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​ത്തെ​ത്തു​ട​ർ​ന്നു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. 

ഒ​ക‌്ടോ​ബ​ർ 20ന് ​ഉ​ച്ച​യ്ക്ക് 12 -ഓ​ടെ പൊ​ന്ന്യാ​കു​ർ​ശി​യി​ൽ വെ​ച്ച് കാ​റി​ലെ​ത്തി​യ സം​ഘം ശു​ഹൈ​ബി​​ന്‍റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി തേ​ച്ച ശേ​ഷം ബ​ല​മാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കാ​റി​ൽവ​ച്ചും കാ​ളി​കാ​വി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെത്തി​ച്ച് ക​മ്പി​വ​ടി കൊ​ണ്ടും കൈ​കൊ​ണ്ടും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ശു​ഹൈ​ബി​നെ പ്ര​തി​ക​ൾ വീ​ണ്ടും പി​ടി​ച്ചു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ത​​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 4,20,000 രൂ​പ ന​ഷ്‌ട​പ്പെ​ട്ട​താ​യും ശു​ഹൈ​ബ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ന് ശേ​ഷം ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്‌ട​ർ എ​സ്. സു​മേ​ഷ് സു​ധാ​ക​ര​​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ്രേ​ഡ് എ​സ്ഐ ​രാ​മ​ച​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ സു​ധീ​ഷ്, ടി.കെ. സ​ന​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽനി​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up