Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhijit Dipke

'പാ​റ്റ​ക​ൾ' പി​ന്നോ​ട്ടി​ല്ല; നീ​റ്റ് പു​നഃ​പ​രീ​ക്ഷാ ദി​ന​ത്തി​ലും പു​ക​ഞ്ഞ് ജ​ന്ത​ർ മ​ന്ത​ർ 

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം ര​ണ്ടാം ദി​വ​സ​വും ശ​ക്ത​മാ​കു​ന്നു. നീ​റ്റ് പു​നഃ​പ​രീ​ക്ഷ ന​ട​ക്കു​ന്ന ഇ​ന്നും ജ​ന്ത​ർ മ​ന്ത​റി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ൽ തു​ട​രു​ന്ന​ത്. 

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് വ​ക​വെ​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സി​ജെ​പി​യു​ടെ തീ​രു​മാ​നം. 

സി​ജെ​പി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്കെ നി​ല​വി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ തു​ട​രു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഡ​ൽ​ഹി പോ​ലീ​സ് കു​ടി​വെ​ള്ള​വും ശു​ചി​മു​റി സൗ​ക​ര്യ​വും നി​ഷേ​ധി​ക്കു​ന്ന​താ​യി സി​ജെ​പി ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up