രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്റർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ ടീസർ റിലീസ് ചെയ്തു. ചിത്രം സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും.
സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജിയും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ ‘ബ്ലാക്കിൽ’ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായി സൂപ്പർ താരം അതിഥി വേഷത്തിലെത്തുന്നു. ടീസറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രമണിഞ്ഞ് കൈയിൽ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷൺമുഖനെ കാണാം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് - അതുൽ പ്രേം, സൈനുദ്ദീൻ. ഉദയ്കൃഷ്ണയാണ് രചന നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം.
അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമ്മയും, അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.