Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abneet Bharti

ഇ​​ന്ത്യ​​ന്‍ ദേ​​ശീ​​യ ഫു​​ട്‌​​ബോ​​ളി​​ലേ​​ക്ക് വി​​ദേ​​ശ ഇ​​റ​​ക്കു​​മ​​തി..!

മ​​ഡ്ഗാ​​വ്: വി​​ദേ​​ശ ക​​ളി​​ക്കാ​​രെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത് ദേ​​ശീ​​യ ടീ​​മി​​ന്‍റെ ശ​​ക്തി​​ വ​​ര്‍​ധി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്).

രാ​​ജ്യ​​ത്തെ വി​​വി​​ധ ക്ല​​ബ്ബു​​ക​​ള്‍​ക്കാ​​യി വി​​ദേ​​ശ താ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​റ​​ക്കു​​മ​​തി​​യി​​ലൂ​​ടെ ദേ​​ശീ​​യ ടീ​​മി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ ബ​​ല​​ഹീ​​ന​​ത​​യു​​ടെ നേ​​ര്‍​ചി​​ത്ര​​മാ​​ണ് ഈ ​​നീ​​ക്ക​​മെ​​ന്ന​​തി​​ല്‍​ ത​​ര്‍​ക്ക​​മി​​ല്ല. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​ന്‍ പൗ​​ര​​ത്വം സ്വീ​​ക​​രി​​ച്ച് വി​​ദേ​​ശ താ​​ര​​ങ്ങ​​ള്‍ ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കെ​​ത്താ​​നു​​ള്ള വാ​​താ​​യ​​നം തു​​റ​​ക്ക​​പ്പെ​​ടു​​ക​​യാ​​ണെ​​ന്ന​​തും മ​​റ്റൊ​​രു വ​​ശം.

എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ക്യാ​​മ്പി​​ലേ​​ക്ക് ഇ​​തി​​നോ​​ട​​കം ഓ​​സ്‌​​ട്രേ​​ലി​​യ​​ക്കാ​​ര​​ന്‍ വിം​​ഗ​​ര്‍ റ​​യാ​​ന്‍ വി​​ല്യം​​സി​​നെ​​യും നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​യാ​​യ അ​​ബ്‌​​നീ​​ത് ഭാ​​ര്‍​തി​​യെ​​യും എ​​ഐ​​എ​​ഫ്എ​​ഫ് ക്ഷ​​ണി​​ച്ചു​​ക​​ഴി​​ഞ്ഞു. ഈ ​​മാ​​സം 18നാ​​ണ് ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് മ​​ത്സ​​രം.

റ​​യാ​​ന്‍ വി​​ല്യം​​സ്

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​കാ​​നു​​ള്ള അ​​വ​​സാ​​ന ക​​ട​​മ്പ​​യി​​ലാ​​ണ് 32കാ​​ര​​നാ​​യ റ​​യാ​​ന്‍ വി​​ല്യം​​സ്. താ​​ര​​ത്തി​​ന് ഇ​​ന്ത്യ​​ന്‍ പാ​​സ്‌​​പോ​​ര്‍​ട്ട് ല​​ഭി​​ച്ച​​താ​​യാ​​ണ് വി​​വ​​രം. സു​​നി​​ല്‍ ഛേത്രി​​യാ​​ണ് റ​​യാ​​ന്‍ വി​​ല്യം​​സി​​ന് ഇ​​ന്ത്യ​​ന്‍ പാ​​സ്‌​​പോ​​ര്‍​ട്ട് ന​​ല്‍​കി​​യ​​തെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ണ്ട്.

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ എ​​ന്‍​ഒ​​സി (നൊ ​​ഒ​​ബ്ജ​​ക‌്ഷ​​ന്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്) ല​​ഭി​​ച്ചാ​​ല്‍ റ​​യാ​​ന്‍ വി​​ല്യം​​സ് ഈ ​​മാ​​സം ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ മൈ​​താ​​ന​​ത്തെ​​ത്തും. പെ​​ര്‍​ത്തി​​ല്‍ ജ​​നി​​ച്ച റ​​യാ​​ന്‍ വി​​ല്യം​​സി​​ന്, വ​​രും​​ദി​​ന​​ങ്ങ​​ളി​​ല്‍ എ​​ന്‍​ഒ​​സി ല​​ഭി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. 2019ല്‍ ​​ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യ്ക്ക് എ​​തി​​രാ​​യ ഒ​​രു സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ത്ര​​മേ റ​​യാ​​ന്‍ വി​​ല്യം​​സ് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞി​​ട്ടു​​ള്ളൂ. അ​​തേ​​സ​​മ​​യം, സോ​​ക്ക​​റൂ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ടീ​​മി​​ന്‍റെ അ​​ണ്ട​​ര്‍ 19, അ​​ണ്ട​​ര്‍ 20 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​ദ്ദേ​​ഹം ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

2023 മു​​ത​​ല്‍ റ​​യാ​​ന്‍ വി​​ല്യം​​സ് ഐ​​എ​​സ്എ​​ല്‍ ക്ല​​ബ്ബാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ക്കു​​വേ​​ണ്ടി ക​​ളി​​ക്കു​​ക​​യാ​​ണ്. ആ​​റ് മാ​​സം മു​​മ്പ് ഇ​​ന്ത്യ​​ന്‍ പാ​​സ്‌​​പോ​​ര്‍​ട്ടി​​നാ​​യി ശ്ര​​മ​​മാ​​രം​​ഭി​​ച്ചി​​രു​​ന്നു. റ​​യാ​​ന്‍ വി​​ല്യം​​സി​​ന്‍റെ അ​​മ്മ​​യു​​ടെ മു​​ത്ത​​ച്ഛ​​ന്‍ ലി​​ങ്ക​​ണ്‍ ഗ്രോ​​സ്റ്റേ​​റ്റ് 1950ല്‍ ​​വെ​​സ്റ്റേ​​ണ്‍ ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നു​​വേ​​ണ്ടി ക​​ളി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന​​തും ച​​രി​​ത്രം.

റ​​യാ​​ന്‍റെ ഇ​​ര​​ട്ട​​സ​​ഹോ​​ദ​​ര​​നാ​​യ ആ​​ര്യ​​ന്‍ 2017-19ല്‍ ​​ഐ ലീ​​ഗ് ക്ല​​ബ്ബാ​​യ നെ​​റോ​​ക എ​​ഫ്‌​​സി​​ക്കു​​വേ​​ണ്ടി​​യും പ​​ന്ത് ത​​ട്ടി​​യി​​ട്ടു​​ണ്ട്. മും​​ബൈ​​യി​​ലെ ആം​​ഗ്ലോ-​​ഇ​​ന്ത്യ​​ന്‍ കു​​ടും​​ബ​​ത്തി​​ലാ​​ണ് റ​​യാ​​ന്‍ വി​​ല്യം​​സി​​ന്‍റെ അ​​മ്മ​​യു​​ടെ ജ​​ന​​നം. ഇ​​ന്ത്യ​​ന്‍ വേ​​രു​​ക​​ളു​​ള്ള ഓ​​സീ​​സ് താ​​ര​​മാ​​ണ് റ​​യാ​​ന്‍ വി​​ല്യം​​സ് എ​​ന്നു ചു​​രു​​ക്കം.
ഫി​​ഫ നി​​യ​​മം അ​​നു​​സ​​രി​​ച്ച്, റ​​യാ​​ന്‍ വി​​ല്യം​​സി​​ന് ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കാം. കാ​​ര​​ണം, ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്കാ​​യി രാ​​ജ്യാ​​ന്ത​​ര കോ​​മ്പ​​റ്റേ​​റ്റീ​​വ് മ​​ത്സ​​രം അ​​ദ്ദേ​​ഹം ക​​ളി​​ച്ചി​​ട്ടി​​ല്ല.

അ​​ബ്‌​​നീ​​ത് ഭാ​​ര്‍​തി

സെ​​ന്‍റ​​ര്‍ ബാ​​ക്കാ​​യ അ​​ബ്‌​​നീ​​ത് ഇ​​ന്ത്യ​​ക്കാ​​യും നേ​​പ്പാ​​ളി​​നാ​​യും ക​​ളി​​ക്കാ​​ന്‍ യോ​​ഗ്യ​​നാ​​ണ്. നി​​ല​​വി​​ല്‍ ബൊ​​ളീ​​വി​​യ​​ന്‍ ക്ല​​ബ്ബാ​​യ അ​​ക്കാ​​ഡെ​​മി​​യ ഡെ​​ല്‍ ബൊ​​ളി​​വി​​യാ​​നൊ​​യ്ക്കു​​വേ​​ണ്ടി​​യാ​​ണ് 27കാ​​ര​​നാ​​യ അ​​ബ്‌​​നീ​​ത് ക​​ളി​​ക്കു​​ന്ന​​ത്. ചെ​​ക് ക്ല​​ബ്ബാ​​യ എ​​ഫ്‌​​കെ വാ​​ര​​ന്‍​സ്‌​​ഡോ​​ഫി​​ല്‍​നി​​ന്ന് ലോ​​ണ്‍ വ്യ​​വ​​സ്ഥ​​യി​​ലാ​​ണ് താ​​രം ബൊ​​ളീ​​വി​​യ​​യി​​ലെ​​ത്തി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2012ല്‍ ​​ത​​ന്‍റെ 14-ാം വ​​യ​​സി​​ല്‍ സിം​​ഗ​​പ്പൂ​​ര്‍ ക്ല​​ബ്ബാ​​യ ഗെ​​യ്‌​​ലാ​​ങ് ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ലി​​ന്‍റെ അ​​ക്കാ​​ദ​​മി​​യി​​ല്‍ എ​​ത്തി​​യ​​തു മു​​ത​​ല്‍ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യി​​ലാ​​ണ് അ​​ബ്‌​​നീ​​തി​​ന്‍റെ കാ​​ല്‍​പ്പ​​ന്തു​​ക​​ളി. നി​​ല​​വി​​ല്‍ ഇ​​ന്ത്യ​​ന്‍ ക്യാ​​മ്പി​​ലേ​​ക്ക് ട്ര​​യ​​ലാ​​യാ​​ണ് അ​​ബ്‌​​നീ​​തി​​നെ വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ലെ ഇ​​ന്ത്യ​​ന്‍ ക്യാ​​മ്പി​​ല്‍ മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ ക​​ളി​​ക്കാ​​രി​​ല്ല. സൂ​​പ്പ​​ര്‍ സ്‌​​ട്രൈ​​ക്ക​​ര്‍ സു​​നി​​ല്‍ ഛേത്രി​​യെ​​യും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഖാ​​ലി​​ദ് ജ​​മീ​​ല്‍ ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്. ബ​​ഗാ​​ന്‍ ക​​ളി​​ക്കാ​​രെ റി​​ലീ​​സ് ചെ​​യ്യാ​​ന്‍ ത​​യാ​​റാ​​യാ​​ല്‍ ടീം ​​ലി​​സ്റ്റി​​ല്‍ മാ​​റ്റം​​ വ​​രും.

Latest News

Corehub Up