Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abuse Children

കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ‘ഗ്രൂ​മിംഗ് ഗ്യാംഗ്‌സ്' പീ​ഡ​നം; അ​തി​ജീ​വി​ത​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്തൽ പാ​ർ​ല​മെ​ന്‍റി​ൽ വായിച്ച് എം​പി

ല​ണ്ട​ൻ: കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളെ​യും ഗ്രൂ​മിംഗ് ഗ്യാംഗു​ക​ളെ​യും കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​കെ എം​പി റൂ​പ​ർ​ട്ട് ലോ. ക്രൂ​ര​ത​ക​ളെ അ​തി​ജീ​വി​ച്ച​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ വാ​യി​ച്ചു. സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ ലോ​കമറി​യ​ണ​മെ​ന്നും ഇ​നി​യെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​തി​നെ​തി​രെ രം​ഗ​ത്തുവ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ഗ്യാംഗു​ക​ൾ​ക്ക് പാ​ക് പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നാ​ണ് എം​പി പ​റ​യു​ന്ന​ത്.

ആ​സൂ​ത്രി​ത​മാ​യ ലൈം​ഗി​ക അ​തി​ക്ര​മം, അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണം, പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ എ​ന്നി​വ​യെക്കു​റി​ച്ച് അ​തി​ജീ​വി​ത​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ വാ​യി​ച്ച​ത്. റൂ​പ​ർ​ട്ട് ലോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ൽ യു​കെ​യി​ലെ 85-ല​ധി​കം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ്യാംഗു​ക​ൾ കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​മാ​ഫി​യ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പാ​കി​സ്താ​ൻ പ​ശ്ചാ​ത്ത​ല​മു​ള്ള പു​രു​ഷ​ന്മാ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പെ​ൺ​കു​ട്ടി​ക​ളെ മ​യ​ക്കു​മ​രു​ന്നി​നും മ​ദ്യ​ത്തി​നും അ​ടി​മ​ക​ളാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി ദീ​ർ​ഘ​കാ​ലം ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​യാ​ണ് ‘ഗ്രൂ​മിംഗ് ഗ്യാംഗ്‌സ്' എ​ന്ന് വി​ളി​ക്കു​ന്ന​ത്. റോ​ഥ​ർ​ഹാം, റോ​ച്ച്‌​ഡേ​ൽ, ഓ​ൾ​ഡ്‌​ഹാം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത്ത​രം മാ​ഫി​യ​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സ്വ​ത​ന്ത്രാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​ഞ്ഞാ​ണ് റൂ​പ​ർ​ട്ട് ലോ ​പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

Latest News

Corehub Up