Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accept Body

കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​തെ ബ​ന്ധു​ക്ക​ൾ

നെ​ടു​മ​ങ്ങാ​ട്: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്‌​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ത്ത​തി​ൽ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു വാ​ങ്ങ​ണ​മെ​ണെ​ങ്കി​ൽ ഡോ​ക്ട​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ൽ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ.

ഇ​പ്പോ​ഴും ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ബ​ന്ധു​ക്ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

വി​തു​ര മ​ണ​ലി ആ​ദി​വാ​സി ഊ​രി​ലെ ബി​നി​ൽ മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ ര​ഞ്ജ​ന കൃ​ഷ്ണ (37) ജ​ന്മം ന​ൽ​കി​യ കു​ഞ്ഞാ​ണ് ഇ​ന്ന​ലെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ​ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ ബി​ന്ദു സു​ന്ദ​റി​ന്‍റെ അ​നാ​സ്ഥ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്നും ഡോ​ക്ട​റെ സ​സ്പെ​ൻ​സ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷം വ്യാ​പ​ക​മാ​യി​രി​ന്നു.

പ്ര​തി​ഷേ​ധം ഭ​യ​ന്ന് കാ​റി​ൽ സ്ഥ​ലംവി​ട്ട ഡോ​ക്ട​റെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് റോ​ഡി​ൽ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ തി​രി​കെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നും പ്ര​സ​വ വാ​ർ​ഡി​നും മു​ന്നി​ൽ കൊ​ടി​ക​ളേ​ന്തി പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ്, ബി​ജെ​പി, എ​സ്​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ പ​ല​വ​ട്ടം ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​ഡി​ഒ​യെ​യും ത​ട​യാ​ൻ ശ്ര​മി​ച്ചു.​ ചി​കി​ത്സ പി​ഴ​വാ​ണ് കു​ഞ്ഞ് മ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​തെ പി​ന്മാ​റി​ല്ലെ​ന്നും അ​റി​യി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ആ​ശു​പ​ത്രി വ​ള​പ്പി​ൽ കു​ത്തി​യി​രു​ന്നു.​ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സൂ​പ്ര​ണ്ടി​ന്‍റെ കാ​ബി​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സ് ത​ട​ഞ്ഞു.

സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​ഡി​ഒ ജ​യ​കു​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മ​ന്ത്രി ജി.​ആ​ർ.​ അ​നി​ൽ ഡോ​ക്ട​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡോ​ക്ട​ർ നി​ർ​ബ​ന്ധി​ത അ​വ​ധി​ക്കു പോ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം.​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റം തെ​ളി​ഞ്ഞാ​ൽ മാ​ത്ര​മേ ഡോ​ക്ട​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​വു​ക​യു​ള്ളു.

Latest News

Corehub Up