Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acceptable

Thiruvananthapuram

കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം മാ​റി​യ​ത് മന്ത്രിക്ക് ഉ​ള്‍​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല: മേ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​നി​ലെ ഭ​ര​ണം മാ​റി​യ​കാ​ര്യം മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി​ക്ക് ഇ​തു​വ​രെ ഉ​ള്‍​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ലെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ വി.​വി. രാ​ജേ​ഷ്. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​പ്പോ​ഴും കോ​ര്‍​പ​റേ​ഷ​ന്‍റെ കാ​ര്യ​വും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​രു​വി​ക്ക​ര​യി​ല്‍നി​ന്ന് ത​ല​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന കു​ടി​വെ​ള്ളം പൈ​പ്പു​വ​ഴി ഇ​വി​ടെ​യെ​ത്തു​മ്പോ​ള്‍ ആ​യി​രം​ലി​റ്റ​റി​ന് നാ​നൂ​റ് ലി​റ്റ​ര്‍ ന​ഷ്ട​മാ​കു​ന്നു. ഇ​തി​നെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രി​യും എം​എ​ല്‍​എ​യുമാ​യ മു​ന്‍​മേ​യ​ര്‍ ശി​വ​ന്‍​കു​ട്ടി മ​റു​പ​ടി പ​റ​യ​ണം.

കു​ടി​വെ​ള്ള​മെ​ത്തി​ക്കേ​ണ്ട ചു​മ​ത​ല വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കാ​ണ്. എ​ന്നാ​ല്‍ കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ടാ​ങ്ക​റി​ല്‍ വെ​ള്ള​മെ​ത്തി​ക്കാ​റു​ണ്ട്. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ ലൈ​റ്റു​ക​ളു​ടെ​യും പ​രി​പാ​ല​ന ചു​മ​ത​ല കോ​ര്‍​പ​റേ​ഷ​നു കീ​ഴി​ല​ല്ല. വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റുക​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന​വ​യു​മു​ണ്ട്. പ​ട്ട​ണ​ത്തി​ലു​ള്ള ലൈ​റ്റു​ക​ളെ​ല്ലാം ത​ന്നെ കോ​ര്‍​പ​റേ​ഷന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് എ​ന്നാ​ണ് പൊ​തു​വെ ധാ​ര​ണ പ​ര​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ന്‍റെ (കെ​ആ​ര്‍​എ​ഫ് ബി) പ​രി​പാ​ല​ന​ത്തി​ലു​ള്ള 2000 ത്തോ​ളം ലൈ​റ്റു​ക​ളു​ണ്ട്. കൂ​ടാ​തെ ടൂ​റി​സ​ത്തി​ന്‍റെയും സ്മാ​ര്‍​ട്ട്‌​സി​റ്റി​യു​ടെ​യു​മെ​ല്ലാം സം​ര​ക്ഷ​ണ​ത്തി​ലു​ള്ള ലൈ​റ്റു​ക​ളു​ണ്ട്.

വ​ഴു​ത​ക്കാ​ട്‌​-വെ​ള്ള​യ​മ്പ​ലം റോ​ഡി​ലെ സെ​ന്‍​ട്ര​ല്‍ മീ​ഡി​യ​നി​ലെ ലൈ​റ്റു​ക​ള്‍, വെ​ള്ള​യ​മ്പ​ലം, എ​ല്‍​എം​എ​സ്, അ​ട്ട​ക്കു​ള​ങ്ങ​ര, ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തെ ലൈ​റ്റു​ക​ള്‍, വെ​ള്ള​യ​മ്പ​ലം​-ശാ​സ്ത​മം​ഗ​ലം റോ​ഡി​ലെ ലൈ​റ്റു​ക​ള്‍, പാ​ള​യം മു​ത​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് വ​രെ​യു​ള്ള റോ​ഡി​ന്‍റെ സെ​ന്‍​ട്ര​ല്‍ മീ​ഡി​യ​നി​ലെ ലൈ​റ്റു​ക​ള്‍, വ​ഞ്ചി​യൂ​ര്‍​ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ റോ​ഡിന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ലൈ​റ്റു​ക​ള്‍ എ​ന്നി​വ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡിന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

കെ​ആ​ര്‍​എ​ഫ്ബി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും മെ​യി​ന്‍റന​ന്‍​സി​നാ​യി പ​ണം വാ​ങ്ങു​ന്നു​മു​ണ്ട്. വെ​ള്ള​യ​മ്പ​ലം​-തൈ​ക്കാ​ട് സ്മാ​ര്‍​ട്ട് റോ​ഡി​ലെ ലൈ​റ്റു​ക​ള്‍ സ്മാ​ര്‍​ട്ട് സി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള വി​ള​ക്കു​ക​ളും ശം​ഖു​മു​ഖ​ത്തു​ള്ള വി​ള​ക്കു​ക​ളും ടൂ​റി​സം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ്.

പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളി​ലെ ലൈ​റ്റു​ക​ളും കെ​എ​സ്ഇ​ബി പോ​സ്റ്റു​ക​ളി​ലെ ലൈ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ 97,000 ത്തോ​ളം ലൈ​റ്റു​ക​ളാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലു​ള്ള​ത്. ഈ ​ലൈ​റ്റു​ക​ള്‍ 48 മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ അ​ണ​ഞ്ഞു കി​ട​ന്നാ​ല്‍ ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക്ക് ഫൈ​ന്‍ ഇ​ടാ​ന്‍ വ്യ​വ​സ്ഥ​യു​ണ്ട്.

എ​ന്നാ​ല്‍ മു​ന്‍ ഭ​ര​ണ​സ​മി​തി മൂ​ന്ന് ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കി​യ ക​രാ​റി​ല്‍ വ​ലി​യ അ​പാ​ക​ത​ക​ളു​ണ്ട്. ഇ​വ​യു​ടെ പ​രി​പാ​ല​നം 10 വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് വ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം ലൈ​റ്റു​ക​ള്‍ അ​ണ​ഞ്ഞു കി​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി നീ​ങ്ങു​ന്ന​തെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​രു​ന്ന​തി​ന് മു​മ്പുത​ന്നെ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന് വാ​ര്‍​ഡു​ക​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ഉ​റ​പ്പാ​ക്കി​യി​രു​ന്ന​താ​യി മേ​യ​ര്‍ വി.​വി.​ രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ന​ഗ​ര​ത്തി​ലെ തോ​ടു​ക​ളും റോ​ഡു​ക​ളും മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍, മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍, പി​ഡ​ബ്ല്യു​ഡി, സ്മാ​ര്‍​ട്ട് സി​റ്റി, റെ​യി​ല്‍​വേ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റുക​ള്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​ട്ടി​ല്ല. മ​റ്റു വ​കു​പ്പു​ക​ളു​ടെ ഫ​ണ്ട് വ​രു​ന്ന​തു​വ​രെ കാ​ത്തു​നി​ല്‍​ക്കാ​തെ, കോ​ർപ​റേ​ഷ​ന്‍ സ്വ​ന്തം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.


വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് വെ​ള്ളം അ​ടി​യ​ന്ത​ര​മാ​യി പ​മ്പു​ചെ​യ്ത് മാ​റ്റു​ന്ന​തി​ന് 40 വ​ലി​യ പ​മ്പു​സെ​റ്റു​ക​ളും ത​യാറാ​ക്കു​ന്നു​ണ്ട്. വെ​ള്ള​ത്തോ​ടൊ​പ്പമെ​ത്തു​ന്ന മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ചെ​ളി​യും ഉ​ള്‍​പ്പെ​ടെ ഇ​തു​പ​യോ​ഗി​ച്ച് പ​മ്പു​ചെ​യ്ത് മാ​റ്റാ​നാ​കും. സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന വാ​ര്‍​ഡു​ക​ളി​ല്‍ പ​മ്പു​സെ​റ്റു​ക​ള്‍ നേ​ര​ത്തെ ത​ന്നെ ന​ല്‍​കും. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് എ​ത്തി​ക്കും. "ഓ​പ്പ​റേ​ഷ​ന്‍ അ​ന​ന്ത' പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് പ​രി​ച​യ​മു​ള്ള വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളും ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up