Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acceptance

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​നൊ​ക്കെ ഇ​ന്ത്യ​യി​ൽ സ്വീ​കാ​ര്യ​ത​യു​ണ്ടൊ? ക്രി​ക്ക​റ്റ് അ​ല്ലെ ഇ​വി​ടെ​യെ​ല്ലാം

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​ണ് യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക്ല​ബി​നെ ക​ണ്ടെ​ത്താ​നു​ള്ള ടൂ​ർ​ണ​മെ​ന്‍റാ​ണ​ത്. ഇം​ഗ്ല​ണ്ടി​ലെ​യും, സ്പെ​യി​നി​ലെ​യും, ഫ്രാ​ൻ​സി​ലെ​യും, ഇ​റ്റ​ലി​യി​ലെ​യും പോ​ർ​ച്ചു​ഗ​ലി​ലെ​യും ഒ​ക്കെ വ​ന്പ​ൻ ക്ല​ബു​ക​ൾ നേ​ർ​ക്കു​നേ​ർ നി​ന്ന് പോ​രാ​ടു​ന്ന വേ​ദി​യാ​ണ് യു​സി​എ​ൽ. റ​യ​ൽ മാ​ഡ്രി​ഡി​നെ​യും ബാ​ഴ്സ​ലോ​ണെ​യേ​യും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ​യും പി​എ​സ്ജി​യേ​യും ലി​വ​ർ​പൂ​ളി​നെ​യും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​യും ഒ​ക്കെ ന​മു​ക്ക് ആ ​പോ​രി​ൽ കാ​ണാം.

ല​യ​ണ​ൽ മെ​സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യും നെ​യ്മ​ർ ജൂ​നി​യ​റും വെ​യ്ൻ റൂ​ണി​യും റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി​യും അ​ട​ക്കു​ള്ള വ​മ്പ​ൻ​മാ​ർ ഏ​റ്റു​മു​ട്ടി​യി​രു​ന്ന ആ ​ടൂ​ർ​ണ​മെ​ന്‍റ് ലോ​ക​ത്ത് ത​ന്നെ ഏ​റ്റ​വും പോ​പ്പു​ല​റാ​യ ടൂ​ർ​ണ​മെ​ന്‍റാ​ണ്. ഇ​ന്നി​പ്പോ ഇ​വ​രി​ൽ പ​ല​രും ക​ളി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഇ​ന്ന​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​മീ​ൻ യ​മാ​ലും കി​ലി​യ​ൻ എം​ബ​പ്പെ​യെ​യും എ​ർ​ലിം​ഗ് ഹാ​ള​ണ്ടി​നെ​യും ഒ​ക്കെ പോ​ലു​ള്ള​വ​ർ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്. ഏ​റ്റ​വും മി​ക​വു​ള്ള മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ പ​റ്റി​യ വേ​ദി കൂ​ടി​യാ​ണ് ഇ​ത്.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗും, ലാ​ലി​ഗ​യും, ലീ​ഗ് വ​ണും, സീ​രി എ​യും ഒ​ക്കെ മി​ക​ച്ച​വ ത​ന്നെ​യാ​ണെ​ങ്കി​ലും ഇ​തി​ലെ മി​ക​ച്ച ക്ല​ബു​ക​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ര​ത്യേ​ക സ്ഥാ​ന​മാ​ണ് ഫു്ട​ബോ​ൾ പ്രേ​മി​ക​ൾ​ക്കി​ട​യി​ലു​ള്ള​ത്. മെ​സി ബാ​ഴ്സ​യ്ക്ക് വേ​ണ്ടി​യും പി​ന്നീ​ട് പി​എ​സ്ജി​ക്ക് വേ​ണ്ടി​യും റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നും റ​യ​ൽ മാ​ഡ്രി​ഡി​നും വേ​ണ്ടി​യൊ​ക്കെ ഇ​റ​ങ്ങി​യി​രു​ന്ന സ​മ​യ​ത്ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ് മി​ക്ക ആ​രാ​ധ​ക​ർ​ക്കും ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് മു​ന്നേ​യും മി​ക​ച്ച താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യി​രു​ന്ന സ​മ​യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടെ​ലി​വി​ഷ​നും കേ​ബി​ൾ നെ​റ്റ്‌​വ​ർ​ക്കും ഒ​ക്കെ കൂ​ടു​ത​ൽ വ്യാ​പി​ച്ച​ത് ഇ​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യാം.

ബാ​ഴ്സ​യും, റ​യ​ലും, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും, ബ​യേ​ൺ മ്യൂ​ണി​ക്കും ഒ​ക്കെ കി​രീ​ടം നേ​ടു​ന്ന​ത് ന​മ്മ​ൾ എ​ത്ര ത​വ​ണ ക​ണ്ട​താ​ണ്. ആ​വേ​ശ​ത്തി​ലാ​ക്കി​യി​രു​ന്ന എ​ത്ര​യെ​ത്ര മ​ത്സ​ര​ങ്ങ​ൾ. ഇ​ത്ര​യും പ​റ​ഞ്ഞ​ത് യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്‍റെ പൊ​തു കാ​ര്യ​ങ്ങ​ൾ. എ​ന്നാ​ൽ, ഈ ​പ​റ​യു​ന്ന അ​ത്ര​യും പൊ​പ്പു​ല​റാ​ണോ ഇ​ന്ത്യ​യി​ൽ യു​സി​എ​ൽ ഒ​ക്കെ. എ​വി​ട​ന്ന്... അ​ല്ലെ... കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ഗോ​വ​യി​ലും നോ​ർ​ത്ത് ഈ​സ്റ്റി​ലും ഒ​ക്കെ കാ​ണു​ന്ന​വ​ർ ഒ​രു​പാ​ടു​ണ്ടാ​വും. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഒ​ക്കെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മെ ഈ ​ടൂ​ർ​ണ​മെ​ന്‍റൊ​ക്കെ കാ​ണു​ന്ന​വ​രു​ണ്ടാ​കു. കാ​ണു​ന്ന​ത് പോ​യി​ട്ട് അ​റി​യാ​വു​ന്ന​വ​ർ പോ​ലും കു​റ​വാ​യി​രി​ക്കും.

അ​ത​ങ്ങ​നെ​യ​ല്ലെ വ​രൂ! ഫു​ട്ബോ​ളി​ന് പോ​ലും മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ലെ സ്വീ​കാ​ര്യ​ത​യു​ള്ളു. വ​ല്ല​പ്പോ​ഴും വ​രു​ന്ന ഫി​ഫ ലോ​ക​ക​പ്പ് മാ​ത്ര​മാ​യി​രി​ക്കും രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ. ക്ല​ബ് ഫു​ട്ബോ​ൾ ഉ​ണ്ടൊ​യെ​ന്ന് പോ​ലും പ​ല​ർ​ക്കും അ​റി​യി​ല്ല എ​ന്ന് തോ​ന്നു​ന്നു. ഇ​നി ര​സ​ക​ര​മാ​യ ഒ​രു കാ​ര്യം പ​റ​യാം. ഐ​എ​സ്എ​ല്ലും, ഐ ​ലീ​ഗും ഒ​ക്കെ ന​ട​ക്കു​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്താ​ണ്. കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗാ​ളി​ൽ നി​ന്നും ഗോ​വ​യി​ൽ നി​ന്നും നോ​ർ​ത്ത് ഈ​സ്റ്റി​ൽ നി​ന്നും മാ​ത്ര​മ​ല്ല മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും ടീ​മു​ക​ളു​ണ്ട്. ഐ​എ​സ്എ​ല്ലി​ൽ ഒ​ക്കെ മും​ബൈ​യി​ൽ നി​ന്നും ചെ​ന്നൈ​യി​ൽ നി​ന്നു​മൊ​ക്കെ​യു​ള്ള ടീ​മു​ക​ൾ ക​പ്പ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ, അ​താ​യ​ത് 2014 ന് ​ഒ​ക്കെ ശേ​ഷം മ​റ്റി​ട​ങ്ങ​ളി​ലേ​യ്ക്കും ഫു​ട്ബോ​ൾ വ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷെ സ്വീ​കാ​ര്യ​ത കാ​ര്യ​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ​ല്ലൊ ഐ​എ​സ്എ​ല്ലി​ന്‍റെ ഒ​ക്കെ നി​ല​നി​ൽ​പ്പ് ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന​ത്. ഈ ​സീ​സ​ണി​ൽ ന​ന്നാ​യി പോ​കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​രി​ൽ നി​ന്ന് പോ​ലും ഫു​ട്ബോ​ളി​ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ​ല്ലൊ ലോ​ക​റാ​ങ്കിം​ഗി​ൽ ഒ​ക്കെ ന​മ്മ​ൾ ഏ​റെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​നി​യെ​ങ്കി​ലും ഈ ​സ്ഥി​തി മാ​റ​ണം. ഇ​വി​ടെ നി​ന്നും മെ​സി​യും റൊ​ണാ​ൾ​ഡോ​യെ​യും ഒ​ക്കെ പോ​ലെ​യു​ള്ള ക​ളി​ക്കാ​ർ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്.

പ​ക്ഷെ ഇ​തൊ​ന്നും ഇ​വി​ടെ അ​ത്ര പെ​ട്ടെ​ന്ന് ന​ട​ക്കി​ല്ല. കാ​ര​ണം ഇ​വി​ടെ​യെ​ല്ലാം ക്രി​ക്ക​റ്റ​ല്ലെ. ലോ​ക​ക​പ്പോ ഏ​ഷ്യ ക​പ്പോ ഒ​ന്നും വേ​ണ​മെ​ന്നി​ല്ല. ഏ​തെ​ങ്കി​ലും ക്രി​ക്ക​റ്റ് മ​ത്സ​രം മ​തി , ആ​ഘോ​ഷി​ക്കാ​ൻ. ടി​വി​യി​ലും ഇ​പ്പോ​ൾ ഫോ​ണി​ലും ഒ​ക്കെ ക്രി​ക്ക​റ്റ് മ​ത്സ​രം ഉ​ണ്ടെ​ങ്കി​ൽ അ​ത് കാ​ണു​ന്ന​താ​ണ​ല്ലോ രീ​തി. പി​ന്നെ​യെ​ങ്ങ​നെ യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഒ​ക്കെ ഇ​വി​ടെ പോ​പ്പു​ല​റാ​വും. അ​ല്ലെ?..​റ‍​യ​ൽ ജ​യി​ച്ചാ​ലും എ​ന്താ,ആ​ഴ്സ​ണ​ൽ ഡ്രോ ​ആ​യാ​ലും എ​ന്താ, അ​ല്ലെ........

 

 

 

Kerala

ഡോ. ​ഊ​ര്‍​മി​ള സോ​മ​ന് മാ​സ്റ്റ​ര്‍ സ​ര്‍​ജ​ന്‍ ഇ​ന്‍ റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി അം​ഗീ​കാ​രം

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ​​​​ത്തെ സ​​​​ര്‍​ജി​​​​ക്ക​​​​ല്‍ റി​​​​വ്യൂ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍റെ (എ​​​​സ്ആ​​​​ര്‍​സി) അം​​​​ഗീ​​​​കൃ​​​​ത മാ​​​​സ്റ്റ​​​​ര്‍ സ​​​​ര്‍​ജ​​​​ന്‍ ഇ​​​​ന്‍ റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ര്‍​ജ​​​​റി അം​​​​ഗീ​​​​കാ​​​​രം ഡോ. ​​​​ഊ​​​​ര്‍​മി​​​​ള സോ​​​​മ​​​​ന്‍ നേ​​​​ടി.

കൊ​​​​ച്ചി ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്സി​​​​റ്റി​​​​യി​​​​ലെ മി​​​​നി​​​​മ​​​​ലി ഇ​​​​ന്‍​വേ​​​​സീ​​​​വ് ആ​​​​ന്‍​ഡ് റോ​​​​ബോ​​​​ട്ടി​​​​ക് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റാ​​​​ണ്.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലെ സു​​​​ര​​​​ക്ഷാ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ച് മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ല്‍ റോ​​​​ബോ​​​​ട്ടി​​​​ക് ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം. ലാ​​​​പ്രോ​​​​സ്‌​​​​കോ​​​​പി​​​​ക് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി സ​​​​ര്‍​ജ​​​​റി​​​​യി​​​​ല്‍ 23 വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ പ​​​​രി​​​​ച​​​​യ​​​​സ​​​​മ്പ​​​​ത്തു​​​​ണ്ട്.

Business

ഗ്ര​ഫീ​ൻ ന​യ​ത്തി​ന് അം​ഗീ​കാ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ഭാ​​​​വി​​​​യി​​​​ലെ അ​​​​ത്ഭു​​​​ത പ​​​​ദാ​​​​ർ​​​​ഥ​​​​മെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഗ്ര​​​​ഫീ​​​​ൻ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലും ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും ലോ​​​​ക​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​കാ​​​​ൻ കേ​​​​ര​​​​ളം ഒ​​​​രു​​​​ങ്ങു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്ത് ഗ്ര​​​​ഫീ​​​​ൻ ആ​​​​വാ​​​​സ വ്യ​​​​വ​​​​സ്ഥ​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള ഗ്ര​​​​ഫീ​​​​ൻ ന​​​​യ​​​​ത്തി​​​​നു മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി.

ഏ​​​റ്റ​​​വും ക​​​നം​​​കു​​​റ​​​ഞ്ഞ​​​തും ഉ​​​രു​​​ക്കി​​​നേ​​​ക്കാ​​​ൾ 200 മ​​​ട​​​ങ്ങ് ക​​​രു​​​ത്തു​​​ള്ള​​​തു​​​മാ​​​യ, ഗ്രാ​​​ഫൈ​​​റ്റി​​​ന്‍റെ അ​​​തി​​​സൂ​​​ക്ഷ്മ​​​പാ​​​ളി​​​യാ​​​ണ് ഗ്ര​​​ഫീ​​​ൻ. ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, ആ​​​രോ​​​ഗ്യ, ശു​​​ദ്ധീ​​​ക​​​ര​​​ണ, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണി​​​ത്.

ഗ്ര​​​​ഫീ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി ബൃ​​​​ഹ​​​​ത്താ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് ഗ്ര​​​​ഫീ​​​​നി​​​​ന്‍റെ​​​​യും അ​​​​നു​​​​ബ​​​​ന്ധ വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ഗ​​​​വേ​​​​ഷ​​​​ണം, പ്ര​​​​യോ​​​​ഗം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക, വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നും പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ള ഗ്ര​​​​ഫീ​​​​ൻ ന​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സൃ​​​​ഷ്‌​​​ടി​​​ക്ക​​​​ൽ, അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഇ​​​​ക്കോ​​​​സി​​​​സ്റ്റം സ്ഥാ​​​​പി​​​​ക്ക​​​​ൽ, ഗ​​​​വേ​​​​ഷ​​​​ണ​​​​വും വി​​​​ക​​​​സ​​​​ന​​​​വും പി​​​​ന്തു​​​​ണ​​​​യ്ക്ക​​​​ൽ, സാ​​​​ങ്കേ​​​​തി​​​​ക പി​​​​ന്തു​​​​ണ​​​​യും ആ​​​​ഗോ​​​​ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ൽ, സാ​​​​മ്പ​​​​ത്തി​​​​ക ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സേ​​​​വ​​​​ന​​​​ങ്ങ​​​​ളും മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗും തുടങ്ങി യവ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

District News

ന​വ​ജീ​വ​ന യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ. ജാ​ഫ​ർ​ഖാ​ൻ ന​യി​ക്കു​ന്ന ന​വ​ജീ​വ​ന യാ​ത്ര​യു​ടെ ജി​ല്ലാ സ​മാ​പ​ന​യോ​ഗം നി​ല​ന്പൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജീ​വ​ന​ക്കാ​ർ ഭ​ര​ണ​മാ​റ്റ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​ബീ​റ​ലി മു​ക്ക​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ൻ എ.​പി. സു​നി​ൽ, മാ​നേ​ജ​ർ വി.​പി. ബോ​ബി​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ ശ​ങ്ക​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. ജാ​ഫ​ർ, സി. ​വി​ഷ്ണു​ദാ​സ്, ഒ.​ടി. ജെ​യിം​സ്, പാ​ണാ​യി ജേ​ക്ക​ബ്, കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ശാ​ന്ത്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​മി​ഥി​ലേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ ഹ​ബീ​ബ് തോ​ണി​ക്ക​ട​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up