കൂത്തുപറമ്പ്: നിർമലഗിരിക്കടുത്ത് കുട്ടിക്കുന്നിൽ മിനി കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.
കാർ യാത്രികനും പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎല്ലിന്റെ കൺസൾട്ടന്റ് വടകര മുക്കം സ്വദേശി യദുകൃഷ്ണൻ (32) ആണ് മരിച്ചത്.നാഷണൽ ഹെൽത്ത് മിഷൻ എൻജിനിയറും വടകര സ്വദേശിയുമായ അൽത്താഫ് (36) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇക്കഴിഞ്ഞ 11ന് ഉച്ചകഴിഞ്ഞ് 2.15 ഓടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തുനിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ പോകുകയായിരുന്ന മിനി കണ്ടെയ്നർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ പ്രമോദി (40) നും പരിക്കേറ്റിരുന്നു.