National
ന്യൂഡൽഹി: നിർബന്ധപൂർവം ആസിഡ് കുടിപ്പിക്കപ്പെട്ടവരെ 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള “ആസിഡ് ആക്രമണ ഇരകളുടെ” നിർവചനത്തിൽ സുപ്രീംകോടതി ഉൾപ്പെടുത്തി.
2016ലെ നിയമം ആസിഡ് എറിയുന്നതിനെ മാത്രമാണ് ആക്രമണമായി അംഗീകരിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 124 പ്രകാരം ആസിഡ് എറിയുന്നതും കുടിപ്പിക്കുന്നതും 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്.
നിർബന്ധപൂർവ്വം ആസിഡ് കുടിപ്പിക്കപ്പെട്ടവരെ “ആസിഡ് ആക്രമണ ഇരകളുടെ” വിഭാഗത്തിൽ ഉൾപ്പെടുത്തിയത് 2016-ൽ നിയമം നിലവിൽ വന്ന കാലം മുതലുള്ള മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇതുവഴി, നിർബന്ധപൂർവം ആസിഡ് കുടിപ്പിക്കപ്പെട്ടവർക്ക് 2016ലെ നിയമപ്രകാരമുള്ള ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. അതിജീവിച്ചവർക്ക് തുടർച്ചയായ വൈദ്യചികിത്സ ആവശ്യമായതിനാൽ സമഗ്രമായ ഒരു നയരൂപീകരണം നടത്താനും കോടതി നിർദേശിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതനായ ഒരാൾ വന്നു മുഖത്ത് ആസിഡ് ഒഴിച്ച ശേക്ഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ അടുത്തുള്ള ആശുപ്രതിയിൽ എത്തിച്ചു.
സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് കുട്ടിയുടേത്. കുറച്ച് മാസം മുമ്പ് പിതാവ് മരിച്ചതിനെത്തുടർന്ന് അമ്മയാണ് കുട്ടിയെ വളർത്തുന്നത്. അമ്മ കൂലിപ്പണിക്കു പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
പ്രതിയെ തിരിച്ചറിയുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ ഉടൻ പിടികൂടുമെന്നു പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: കോളജിലേക്കു പോകുന്നതിനിടെ വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. ഡൽഹി സർവകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കു നേരെയാണ് അതിക്രമം നടന്നത്.
ഇഷാൻ, ജിതേന്ദർ, അർമാൻ എന്നീ മൂന്നു യുവാക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ ഇരു കൈകൾക്കും പൊള്ളലേറ്റു. പെൺകുട്ടിയെ കണ്ടപ്പോൾ ഇഷാൻ ആസിഡ് കുപ്പി അർമാനു കൈമാറി. അർമാനാണ് വിദ്യാർഥിനിക്കു മേൽ ആസിഡ് ഒഴിച്ചത്.
മുഖം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈകൾക്കു പരിക്കേറ്റത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ജിതേന്ദർ പെൺകുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു.
Kerala
ഇടുക്കി: വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. വെള്ളിയാഴ്ച വൈകിട്ടാണ് ആസിഡ് ആക്രമണം ഉണ്ടായത്. പിതൃസഹോദരിയുടെ സ്വർണം സുകുമാരൻ വാങ്ങി വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വെള്ളിയാഴ്ച വൈകിട്ടോടുകൂടിയാണ് തങ്കമ്മ വീട്ടിലെത്തുന്നത്. കൈയിൽ കരുതിയിരുന്ന ആസിഡ് സുകുമാരന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുകുമാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെയാണ് മരണം സംഭവിച്ചത്. ആസിഡ് ആക്രമണത്തിൽ തങ്കമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ് തങ്കമ്മ.