Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acquisition.

Kottayam

അനധികൃത മണ്ണെടുപ്പിനെതിരേ നി​വേ​ദ​നം ന​ൽ​കി

പെ​രു​വ​ന്താ​നം: പ​ഞ്ചാ​യ​ത്തി​ലെ അ​മ​ല​ഗി​രി വാ​ർ​ഡി​ലെ ചു​ഴു​പ്പി​ൽ ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നു മ​ണ്ണും ക​ല്ലും നീ​ക്കം ചെ​യ്യു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു​​മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​നു നി​വേ​ദ​നം ന​ൽ​കി. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ്, ബ്ലോ​ക്ക് മെം​ബ​ർ ജീ​വാ​മോ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ തോ​മ​സ്, ജി​ജി വെ​ട്ടി​യാ​ങ്ക​ൽ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ഗ്രേ​സി ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്.

 

Latest News

Corehub Up