Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Activist

വെ​ള്ളൂ​രി​ല്‍ യു​ഡി​എ​ഫ് അ​നു​ഭാ​വി​യു​ടെ വീ​ട്ടി​ലേ​ക്ക് ബോം​ബേ​റ്; പ​ര​സ്യബോ​ർ​ഡി​ൽ ത​ട്ടി സ്ഫോടനം

പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂ​രി​ല്‍ യു​ഡി​എ​ഫ് അ​നു​ഭാ​വി​യു​ടെ വീ​ടി​ന് ബോം​ബേ​റ്. രാ​മ​ന്‍​കു​ള​ത്തി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ അ​രി​കി​ൽ താ​മ​സി​ക്കു​ന്ന വി.​വി. ക​മ​ലാ​ക്ഷി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. പ​ര​സ്യ​ബോ​ര്‍​ഡി​ല്‍ ത​ട്ടി ബോം​ബ് പൊ​ട്ടി​യ​തി​നാ​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ഴി​വാ​യി.

വീ​ടി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണു സം​ഭ​വം. സ്‌​ഫോ​ട​നശ​ബ്ദം കേ​ട്ട് ഞെ​ട്ടി​യ വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ള്‍ റോ​ഡി​നും വീ​ടി​നു​മി​ട​യി​ലാ​യി സ്ഥാ​പി​ച്ചി​രു​ന്ന പ​ര​സ്യ​ബോ​ര്‍​ഡി​ല്‍ ത​ട്ടി ബോം​ബ് പൊ​ട്ടി​യ അ​വ​സ്ഥ​യാ​യി​രു​ന്നു.

ഉ​യ​ര​മു​ള്ള റോ​ഡി​ല്‍ ​നി​ന്ന് വീ​ട്ടി​ലേ​ക്കെ​റി​ഞ്ഞ ബോം​ബ് ബോ​ര്‍​ഡി​ല്‍ ത​ട്ടി പൊ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​നു​മാ​നം. വീ​ടി​ന്‍റെ മു​റ്റ​ത്ത് ക​മ​ലാ​ക്ഷി​യു​ടെ മ​ക്ക​ളു​ടെ ര​ണ്ടു കാ​റു​ക​ളും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ര​സ്യ​ബോ​ര്‍​ഡ് തു​ണ​യാ​യി മാ​റി​യ​തി​നാ​ലാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ഴി​വാ​യ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വീ​ടി​ന് പോ​ലീ​സ് സം​ര​ക്ഷ​ണ​മേ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബോം​ബേ​റ് ന​ട​ക്കു​ന്പോ​ൾ ക​മ​ലാ​ക്ഷി​യും ഇ​ള​യ​മ​ക​ന്‍ സു​ധീ​ഷു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റൊ​രു​മ​ക​നാ​യ ര​തീ​ഷ് ഇ​തേ വീ​ട്ടു​വ​ള​പ്പി​ലെ മ​റ്റൊ​രു​വീ​ട്ടി​ലാ​ണ് കു​ടും​ബ​സ​മേ​തം താ​മ​സം. ക​മ​ലാ​ക്ഷി​ക്കും മ​ക​ന്‍ സു​ധീ​ഷി​നും പ്ര​ത്യേ​ക രാ​ഷ്‌​ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ക​മ​ലാ​ക്ഷി​യു​ടെ മ​ക​ന്‍ ര​തീ​ഷ് പ​റ​ഞ്ഞു.

ര​തീ​ഷി​ന്‍റെ ഭാ​ര്യ നി​ത്യ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ബൂ​ത്ത് എ​ജ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും വോ​ട്ടു​ക​ള്‍ ചാ​ല​ഞ്ച് ചെ​യ്യു​ക​യു​മു​ണ്ടാ​യി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പ​ട​ക്കം ക​ത്തി​ച്ചെ​റി​ഞ്ഞ സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി അ​ക്ര​മ​ങ്ങ​ള്‍ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്നി​രു​ന്നു. ഇ​രു​പ​തോ​ളം അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ ഒ​ര​ക്ര​മ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ മാ​ത്ര​മേ പോ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു​ള്ളു.

ഈ ​മാ​സം 11ന് ​എ​ഡി​എം വി​ളി​ച്ച് ചേ​ര്‍​ത്ത സ​ര്‍​വ ക​ക്ഷി​യോ​ഗ​ത്തി​ന് ശേ​ഷം കാ​ര്യ​മാ​യ അ​ക്ര​മ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രി​ക്കേ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ലെ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.

Latest News

Corehub Up