Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Additional Bus Service

Palakkad

മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് അട്ടപ്പാടിയിലേക്ക് കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സ് വേ​ണ​മെ​ന്ന് ആ​വ​ശ്യം

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടുനി​ന്ന് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. മ​ണ്ണാ​ർ​ക്കാ​ട്ടുനി​ന്ന് ആ​ന​ക്ക​ട്ടി​വ​രെ​യും അ​ട്ട​പ്പാ​ടി​യി​ലെ ഷോ​ള​യൂ​ർ, ജെ​ല്ലി​പ്പാ​റ വ​ഴി​യു​മെ​ല്ലാം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ആ​ന​ക്ക​ട്ടി വ​ഴി കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും സ​ർ​വീ​സു​ണ്ട്. നി​ല​വി​ൽ 30ൽ ​അ​ധി​കം ബ​സു​ക​ൾ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ 27 സ​ർ​വീ​സു​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ​യി​ൽ നി​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം സ​ർ​വീ​സു​ക​ളും പ​ഴ​യ​വ​യാ​ണ്. മി​ക്ക​തും പ​ത്തു​വ​ർ​ഷ​വും അ​തി​നു​മു​ക​ളി​ലും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​താ​ണ്. 35 പേ​ർ​ക്കി​രി​ക്കാ​വു​ന്ന മി​നി ബ​സു​ക​ൾ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വേ​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​നാ​ളാ​യി ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ബ​സു​ക​ളി​ൽ മി​നി ബ​സു​ക​ൾ ര​ണ്ടെ​ണ്ണ​മേ​യു​ള്ളു.

ഇ​തി​നും പ​ഴ​ക്ക​മേ​റെ​യു​ണ്ട്. ഷോ​ള​യൂ​ർ മൂ​ല​ഗം​ഗ​ൽ, ജെ​ല്ലി​പ്പാ​റ പൂ​തൂ​ർ റൂ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ് മി​നി ബ​സു​ക​ളു​ടെ ആ​വ​ശ്യ​ക​ത. വീ​തി കു​റ​ഞ്ഞ​തും വ​ള​വു​ക​ളും ക​യ​റ്റ​വു​മു​ള്ള ഈ ​റൂ​ട്ടി​ൽ വ​ലി​യ ബ​സു​ക​ൾ​ക്ക് സ​ഞ്ചാ​ര​ത​ട​സം നേ​രി​ടു​ന്ന​ത് പ​തി​വാ​ണ്.

വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. മി​നി ബ​സു​ക​ൾ കൂ​ടു​ത​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ ഈ ​റൂ​ട്ടി​ൽ അ​ത് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​കും.

Latest News

Corehub Up